വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ച ‘ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!
ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ വിഖ്യാതകൃതി ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം മലയാള പരിഭാഷ, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!
വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച കൃതിയാണിത്. ദൈവനിന്ദയെന്നും മതാവവഹേളനം എന്നും മുദ്രചാര്‍ത്തി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.സി വില്‍സണാണ്.
ഈ പുസ്തകം ഒരു ജീവിതകഥയല്ല, സംഘര്‍ഷം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും ഏറ്റുപറച്ചിലാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഞാന്‍ എന്റെ ദൗത്യം നിര്‍വ്വഹിച്ചു — ജീവിതത്തില്‍ ധാരാളം ദുരിതമനുഭവിച്ച, കയ്പ്പ് അനുഭവിച്ച, ധാരാളം പ്രതീക്ഷകളുണ്ടായിരുന്ന ഒരാളുടെ കടമാനിര്‍വ്വഹണം സ്‌നേഹംകൊണ്ട് നിറഞ്ഞ ഈ പുസ്തകം വായിക്കുന്ന ഓരോ സ്വതന്ത്രനായ മനുഷ്യനും, മുമ്പത്തെക്കാളേറെ, മുമ്പത്തെക്കാള്‍ മെച്ചമായി ക്രിസ്തുവിനെ സ്‌നേഹിക്കും എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട് എന്ന് നിക്കോസ് കാസാന്‍ദ്‌സാകീസ് പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ചിരുന്നു.
Comments are closed.