DCBOOKS
Malayalam News Literature Website

‘ചോറ്റുപാഠം’ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

“ഒരു പിരിയലിൽ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങൾ സകലമാം വേരും പടർന്നതിൽ നിന്നും വിടുവിക്കാനാവാ ഗുണങ്ങൾ നീറ്റുന്നു”

ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ചോറ്റുപാഠം’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച Textപുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

മലയാളകാവ്യപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതയെ കാണേണ്ടത്. വായനക്കാരുടെ മനസ്സിൽ തെളിച്ചമുണ്ടാക്കുന്ന ഈ സമാഹാരത്തിലെ കവിതകൾ സുതാര്യമായഭാഷയിൽ അനുവാചകരിലേക്ക് കടന്നെത്തുന്നു. ലോകത്തിന്റെ കറുപ്പുകാട്ടിത്തരുമ്പോഴും അവ പ്രത്യാശയുടെ പുലർവെട്ടത്തിലേക്കു നയിക്കുന്നു. സ്വാർത്ഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനില്പിനായുള്ള ശമനൗഷധവീര്യമായി ഈ കവിതകൾ നിലകൊള്ളുന്നു. തല്‍ക്ഷണം, ജീവന്റെ വിത്ത്, കുളിയന്‍, ഉള്‍ക്കനല്‍, നീ വരും നേരം, മൂത്രാങ്കനം, കൃഷ്ണപക്ഷം, നിറയൊഴിക്കല്‍, വാഴ്‌വ്, വെളിച്ചത്തിമിരം തുടങ്ങിയ 66 കവിതകളുടെ സമാഹാരമാണ് ‘ചോറ്റുപാഠം’.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.