DCBOOKS
Malayalam News Literature Website

പുലർകാല സുന്ദര സ്വപ്‌നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി…

ഇന്ത്യന്‍ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. സംഗീതഗവേഷകനായ രവിമേനോന്‍ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ‘ചിത്ര വര്‍ണ്ണങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്നും…

സ്വപ്‌നത്തിൽ വന്നു പുഞ്ചിരിച്ചുനിന്നിട്ടുണ്ട് ഒരിക്കൽ ചിത്ര. അതോ അതെന്റെ തോന്നൽമാത്രമായിരുന്നോ?

ജീവിതം അസ്വസ്ഥതകൾ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു അപ്പോൾ. അകാരണമായ ഭീതികളും ആശങ്കകളും Textമനസ്സിനെ വേട്ടയാടിയ കാലം. എന്തിലും ഏതിലും നിഷേധാത്മകത മാത്രം കാണുക. തൊട്ടുമുന്നിൽ, കൈപ്പാടകലെ വന്നു നിൽക്കുന്ന ഏതോ ദുരന്തത്തെ ഓർത്തു നിരന്തരം ഉത്കണ്ഠ്പ്പെടുക. ഒരു കാരണവുമില്ലാതെ കരയാൻ തോന്നുക. മനഃശാസ്ത്രജ്ഞർ ആൻസൈറ്റി ഡിസോഡർ എന്ന് വിളിക്കുന്ന അവസ്ഥ.

ദുരന്തങ്ങളൊന്നും തക്കംപാർത്ത് ഇരുളിൽ പതുങ്ങിനിൽക്കുന്നില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആവർത്തിച്ച് സ്വയം ബോധ്യപ്പെടുത്താൻ നോക്കി. മനസ്സുണ്ടോ കേൾക്കുന്നു? ഇതൊരു രോഗമല്ല. ആർക്കും ഉണ്ടാകാവുന്ന മാനസികാവസ്ഥ മാത്രമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തു ഫലം?

ഏത് സന്ദിഗ്ദ്ധഘട്ടത്തിലും വന്നു തഴുകിയുറക്കിയിരുന്ന പാട്ടുകൾപോലും ശത്രുപക്ഷത്താകുന്നു. പല്ലവിക്കപ്പുറത്തേക്ക് ഒരു പാട്ടും കേൾക്കാൻ വയ്യ. കേട്ട പാട്ടുകളാകട്ടെ കാതുകൾ കടന്ന് മനസ്സിലേക്കു യാത്രയാകുന്നുമില്ല. ചുറ്റും നാദശലഭങ്ങളായി പറന്നുനടക്കുന്നുണ്ട് യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയും റഫിയും തലത്തുമൊക്കെ വാതിൽ തുറന്ന് അകത്തു കടക്കാൻ അനുമതി നൽകുന്നില്ല മനസ്സ് എന്നുമാത്രം. ഉറക്കം അതിന്റെ പാട്ടിനു പോകുന്നു. അടുത്ത സുഹൃത്തുക്കളുടെ ഫോൺ കോളുകൾപോലും എടുക്കാൻ മടി. ജീവിതത്തിലെ വെളിച്ചം അസ്തമിച്ചുതുടങ്ങി എന്ന് സ്വയം വിശ്വസിച്ചുപോയ ഘട്ടം…

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.