DCBOOKS
Malayalam News Literature Website

ശിശുദിനാശംസകള്‍

ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14- ആണ് ശിശുദിനമായി ആചരിച്ചുപോരുന്നത്.

നവഭാരത ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്രു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലണ്ടില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി,  നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വതന്ത്ര്യസമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

1946 സെപ്റ്റംബറില്‍ ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം മരണം വരെ അദ്ദേഹമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയെ കണ്ടെത്തല്‍, ലോകചരിത്രാവലോകനം, ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 1955-ല്‍ ഭാരതതരത്‌നം ലഭിച്ചു. 1964 മെയ് 27ന് ജവഹര്‍ലാല്‍ നെഹ്രു അന്തരിച്ചു.

 

Leave A Reply