കുരുന്നുകള്‍ക്കു സമ്മാനിക്കാം വായനയുടെ പുതുലോകങ്ങള്‍
വീണ്ടുമൊരു ശിശുദിനം കൂടി വരവായ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നാം ശിശുദിനമായി ആഘോഷിക്കുമ്പോള്‍ പ്രത്യേകതകള്‍ ഏറെയാണ്. നെഹ്‌റുവിന് കുട്ടികളോട് പ്രത്യേക വാത്സല്യമായിരുന്നു. കുട്ടികളോടുള്ള സ്‌നേഹവും അടുപ്പവും നെഹ്‌റുവിനെ അവരുടെ പ്രിയപ്പെട്ട ചാച്ചാജിയാക്കി. കുട്ടികള്‍ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും പരിചരിക്കപ്പെടേണ്ടവരാണെന്നും അവര്‍ രാഷ്ട്രത്തിന്റെ ഭാവിയാണെന്നും നാളത്തെ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ ഏറെ തിരക്കുനിറഞ്ഞ ജീവിതമായിട്ടും നെഹ്‌റു കുട്ടികള്‍ക്കായി നിരവധി പദ്ധതികളാണ് രാജ്യത്ത് വിഭാവനം ചെയ്തത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം നിറഞ്ഞ ചിന്തകളും ആഴത്തിലുള്ള അറിവും കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു.
എങ്ങനെ ഒരു നല്ല പൗരനാകാം? കേവലം സ്‌കൂള്‍വിദ്യാഭ്യാസം കൊണ്ടു മാത്രം അതിനു സാധ്യമാകുമോ? ഇല്ല, അതിന് പരന്ന വായന വേണം, വിശാലമായ കാഴ്ചപ്പാടുകളുണ്ടാകണം. ലോകപരിചയം ഉണ്ടാകണം. പാഠപുസ്തകങ്ങളില്‍നിന്നുള്ള അറിവ് പോലെ മറ്റു പല മേഖലകളില്‍നിന്നുള്ള അറിവുകളും നാം സ്വായത്തമാക്കണം. മുതിര്‍ന്നവരെ പോലെ കുട്ടികളിലും വായനാശീലം ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകം ഇന്ന് വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയപ്പോള്‍ കുഞ്ഞുങ്ങളുടെ ലോകം പുസ്തകവുമായി അകന്നു. നൂതനമാധ്യമങ്ങളുടെ കടന്നുവരവോടെ കുട്ടികളിലെ വായനാശീലത്തില്‍ ഏറെ കുറവുവന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വായിച്ചുവളരുന്ന തലമുറ നാടിന്റെ സമ്പത്താണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് നമ്മുടെ കുട്ടികളെ വായനയിലേക്ക് നമുക്ക് തിരികെ നടത്താം.
കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അറിവുനേടാനുമായി നിരവധി കൃതികള്‍ മാങ്കോ-മാമ്പഴം ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഡി സി ബുക്‌സ് ആകര്‍ഷകമായ ഒരു ഓഫറാണ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച 50 മാന്ത്രികകഥകള്‍ കുട്ടികള്‍ക്കായി സമ്മാനിക്കൂ. വരുന്ന ഏഴു ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് 14 ശതമാനം ഇളവും കൂടാതെ ഈ പുസ്തകം വാങ്ങുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുട്ടികളുടെ മഹാഭാരതം, പഞ്ചതന്ത്രകഥകള്‍ എന്നീ പുസ്തകങ്ങള്‍ സൗജന്യമായി സ്വന്തമാക്കുകയും ചെയ്യാം.
Comments are closed.