ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ; വീഡിയോ
അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ഈ പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെങ്ങും വായനയുടെ വസന്തം തീര്‍ക്കാന്‍ ഗ്രന്ഥശാലകള്‍ക്കായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ കാലയളവില്‍ രോഗബാധിതരുടെ വീടുകളില്‍ പുസ്തകങ്ങള്‍ എത്തിക്കുക വഴി അവരുടെ മാനസ്സിക പിരിമുറുക്കം കുറയ്ക്കാനും മലയാളിയുടെ വായനാശീലത്തില്‍ വിടവു വരാതെ നോക്കാനും ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പെരുംകുളം കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുസ്തകം ലഭ്യമാക്കിയാണ് ബാപ്പുജി വായനശാലയിലൂടെ പുസ്തകഗ്രാമമെന്ന പദവിയിലേക്ക് പെരുംകുളം നടന്നുകയറിയത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം
മന്ത്രിമാർ , പ്രതിപക്ഷ നേതാവ് സാംസ്കരിക നായകർ എന്നിവർ വരും ദിവസങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് കൊണ്ട് ഡിസി ബുക്സ് വായനാവാരാഘോഷങ്ങളുടെ ഭാഗഭാക്കാകും.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
Comments are closed.