DCBOOKS
Malayalam News Literature Website

പൊലീസ് സാധാരണക്കാരുടെ മേല്‍ കുതിരകയറരുത്; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരുടെ മേലുള്ള കുതിരകയറലാകരുത് പൊലീസ് നയം. സുരക്ഷ ഉറപ്പാക്കുകയും മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പൊലീസിന്റെ ചുമതല. ആ അര്‍ത്ഥത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചതായും അതിക്രമങ്ങള്‍ കൂടുന്നതായും അദ്ദേഹം പറഞ്ഞു. അധികാരം പൊലീസിനെ ദുഷിപ്പിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യാവകാശവും പൊലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിനിടെ എസ്.ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കൃതി പിന്‍വലിക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. സര്‍ക്കാരിനും പൊലീസിനും മാത്രമായി ഇതിനെ നേരിടാനാവില്ലെന്നും സമൂഹം പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Comments are closed.