ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന് തുടക്കമായി
പമ്പാ മണല്‍പ്പുറത്ത് 106-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ ഹിന്ദു മത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഹിന്ദു മത പരിഷത്ത് നടക്കുന്നത്. ബംഗളുരു സുബ്രഹ്മണ്യ ആശ്രമമഠാധിപതി സ്വാമി വിദ്യാ പ്രസന്ന തീര്‍ത്ഥ ഭദ്രദീപം തെളിയിച്ച് ഹിന്ദു മത പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച ഋഷി പാരമ്പര്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് കുമ്മനം രാജശേഖരന്‍ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ശിവസ്വരൂപാനന്ദ, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍, രാജു ഏബ്രാഹം എംഎല്‍എ, റ്റിഎന്‍ ഉപേന്ദ്രനാഥക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മത പരിഷത്ത് അടുത്ത ഞായറാഴ്ച സമാപിക്കും.
Comments are closed.