DCBOOKS
Malayalam News Literature Website

‘ചെറിയ മനുഷ്യരും വലിയ ലോകവും’ മലയാളിയുടെ വീട്ടലമാരയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പുസ്തകം: എസ്. ഗോപാലകൃഷ്ണൻ

ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും  എന്ന പുസ്തകത്തെക്കുറിച്ച് എസ്. ഗോപാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ്

കാത്തിരുന്ന പുസ്തകം ഇന്ന് കൈപ്പറ്റി. മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ ഏറ്റവും സുപ്രധാന ഏടുകളിലൊന്നാണ് ‘ചെറിയ മനുഷ്യരും വലിയ Textലോകവും – സമ്പൂർണ്ണ പതിപ്പ്’.  ഉള്ളടക്കത്തിൽ, ഇന്ത്യയിലെ തന്നെ, ഒരു പക്ഷേ, ആദ്യത്തെ കാർട്ടൂൺ നോവലിന്റെ ആദ്യത്തെ സമ്പൂർണ പതിപ്പാണിത്. ആധുനിക മലയാളികളുടെ സംവേദനശീലങ്ങളിൽ പുത്തൻ ഭാവുകത്വം പ്രദാനം ചെയ്ത ഒരു ചരിത്രസംഭവത്തിന്റെ ധന്യമായ ഓർമ്മപുതുക്കൽ കൂടിയാണ് ഈ പുസ്തകം.

പ്രസാധനം ഒരു കലയാണ്, വ്യവസായത്തിനപ്പുറം, എന്ന് കേരളത്തോട് വിനയപുരസ്സരം വിളിച്ചുപറയുന്ന അഭൂതപൂർവ മേന്മയാണ് പുസ്തകത്തിന്റെ രൂപത്തിലും ഭാവത്തിലുമുള്ളത്.

മലയാളിയുടെ വീട്ടലമാരയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പുസ്തകം. കാലത്തിനും മുൻപേ പറന്ന ജി. അരവിന്ദൻ എന്ന കലാധിഷണയ്ക്കുള്ള സ്തുത്യർഹമായ ആദരമാണിത്. പുസ്തകത്തിനെ ഇത്രയും സുന്ദരമാക്കിയതിന് രാമു അരവിന്ദനും പ്രസാധകരായ D C ബുക്സിനും അഭിനന്ദനങ്ങൾ.

പുസ്തകം ഓൺലൈനായി ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.