DCBOOKS
Malayalam News Literature Website

‘ചെറിയ മനുഷ്യരും വലിയ ലോകവും’ ; ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍, പ്രീബുക്കിങ് ആരംഭിച്ചു

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും പ്രീബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍ വായനക്കാർക്ക് ലഭ്യമാക്കുകയാണ് ഡി സി ബുക്സ്. 2500 രൂപ മുഖവിലയുള്ള പുസ്തകം 1599 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.  മുമ്പ് പ്രസിദ്ധീകരിച്ചതില്‍നിന്നും 200-ല്‍ അധികം കാര്‍ട്ടൂണ്‍ പേജുകള്‍ 8 വര്‍ഷത്തോളമെടുത്താണ് പുനര്‍നിര്‍മ്മിച്ചത്. ആനുകാലികത്തിൽ 1961 ജനുവരി 22ന് ആരംഭിച്ച് 1973 ഡിസംബർ 2ന് അവസാനിച്ച 633 പുറങ്ങളിൽ പൂർണ്ണതയിലെത്തിയ ചെറിയമനുഷ്യരും വലിയ ലോകവും 13 വർഷങ്ങൾകൊണ്ടാണ് വായനക്കാർ വായിച്ചുതീർത്തത്. പിന്നീട് രണ്ടു തവണ അത് സമാഹരിക്കപ്പെട്ടെങ്കിലും 402 പുറങ്ങൾ മാത്രമുള്ള അപൂർണ്ണസമാഹാരങ്ങളായിരുന്നു അവ. ഇപ്പോൾ ആദ്യമായാണ് ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.

വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാർട്ടൂണുകളിൽ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും. അതിനാൽത്തന്നെ 1964-ൽ കോമിക് കലാനിരൂപകനായ റിച്ചാർഡ് കൈൽ ഗ്രാഫിക് നോവൽ എന്ന് പേരിടുകയും 1978-ൽ ന്യൂയോർക്കിൽ വിൽ ഐസ്‌നർ സാക്ഷാത്‌കരിക്കുകയും ചെയ്‌ത ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാൽ ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’.

‘ചെറിയ മനുഷ്യരും വലിയ ലോകവും’ പാരമ്പര്യരീതിയിലുള്ള ഒരു കാർട്ടൂൺ പംക്തിയല്ല. വരകളിലൂടെ രൂപം കൊണ്ട് കാവ്യമെന്നോ ഒരു നോവലെന്നോ വിശേഷിപ്പിക്കാവുന്ന സൃഷ്ടി നമ്മുടെ കാലഘട്ടത്തിലെ നെറികേടുകൾ, പൊങ്ങച്ചങ്ങൾ, അസത്യങ്ങൾ, മൂല്യച്യുതികൾ എല്ലാം ഈ പരമ്പരയിലെ ജീവിതസന്ധികളിൽ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയവും സാഹിത്യവും സിനിമയും കലയും ആസ്വാദന നിലവാരവും പ്രകടനപരതയും എല്ലാം വിഷയങ്ങളായി. രാമുവിന്റെ ഇടത്തരം കുടുംബത്തിന്റെ വിഹ്വലതകളിലൂടെ, പ്രതീക്ഷകളിലൂടെ ഒരു കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സത്യസന്ധമായ ചിത്രങ്ങൾ അനാവരണം ചെയ്യപ്പെട്ടു. ഗുരുജിയും സ്വാമിയും അബുവും നാഗൻപിള്ളയുമൊക്കെ രാമുവിന്റെ ലോകത്തിലെ അവിസ്‌മരണീയരായ ചെറിയ മനുഷ്യരാണ്. അടർന്നുവീഴാറായി നിൽക്കുന്ന ഒരു കണ്ണീർത്തുള്ളിപോലുള്ള ആ അനിയത്തി രാധയെ വർഷങ്ങൾക്കുശേഷവും ഞാൻ മനസ്സിൽ കാണുന്നു. എം.ടി.

633 പുറങ്ങളിലായി വികസിക്കുന്ന രാമുവിന്റെ ജീവിതകഥ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടു തവണ പുസ്‌തകരൂപത്തി ലായെങ്കിലും ആ രണ്ടു പുസ്‌തകങ്ങളിലും ഇതിലെ മൂന്നിൽ രണ്ടു ഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് പൂർണ്ണരൂപത്തിലാണ്.

അമ്പതിലേറെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചതായതിനാൽ ചിത്രങ്ങൾക്കും എഴുത്തിനും സംഭവിച്ചിട്ടുള്ള പരിക്കുകളെല്ലാം പുതിയകാലത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തീർത്തുകൊണ്ടാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. അവ പുനർനിർമ്മിച്ചത് പ്രശസ്ത ഡിസൈനർമാരായ ആർട്ടിസ്റ്റ് ഭട്ടതിരിയും രാമു അരവിന്ദനുമാണ്.

ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിലുള്ളതിനു പുറമേ അരവിന്ദൻ വരച്ച അമ്പതോളം മറ്റു കാർട്ടൂണുകളും ഇതിൽ സമാഹരിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്‌ത കാർട്ടൂണിസ്റ്റായ ഇ പി ഉണ്ണിയുടെയും ഗോകുലിന്റെയും പഠനങ്ങളും അരവിന്ദനുമായി ചന്ദ്രദാസൻ നടത്തിയ ദീർഘമായ അഭിമുഖവും.

ഒരു കാലഘട്ടത്തിലെ കേരളീയജീവിതത്തിന്റെ അപഗ്രഥനവും ശോധനയും നിർവ്വഹിക്കുന്നതാണ് ഈ കൃതി. സങ്കീർണ്ണമായ ജീവിതത്തിലെ ഊരാക്കുടുക്കുകൾ മിക്കതും ഇവിടെ അഴിച്ചുനീക്കാൻ ശ്രമം നടത്തപ്പെട്ടിട്ടുണ്ട്. നമ്മുടെ എല്ലാവരുടെയും മിഥ്യാടോപങ്ങളും വാക്കർമ്മവിച്ഛിത്തിയും വെള്ളിവെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കപ്പെട്ടിരിക്കുന്നു. മൂല്യശോഷണവും നൈതികവികല്‌പങ്ങളും ജ്വരജല്പ‌നം നടത്തുന്ന നമ്മുടെ നാടിന്റെ സത്യവും ശിവമയവുമായ ചിത്രമാണിത്. അതിനാൽ തന്നെ നാമിതിനെ കണ്ടില്ലെന്നു നടിച്ചേക്കും. എം.വി. ദേവൻ

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 1599 രൂപ ഒന്നിച്ച് അടയ്ക്കാം
  • തവണവ്യവസ്ഥയില്‍ (1000+599) 30 ദിവസത്തിനുള്ളില്‍ രണ്ട് ഗഡുക്കളായി അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, വാട്സാപ്പ്- 9946 109449 

ഓണ്‍ലൈനില്‍:  കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. 

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.