DCBOOKS
Malayalam News Literature Website

‘ചെറിയ മനുഷ്യരും വലിയ ലോകവും’ ; സക്കറിയ സംസാരിക്കുന്നു

മലയാളത്തിലെ ആധുനികതയുടെ നെടുംതൂണുകളെ നമ്മള്‍ അന്വേഷിച്ചുപോയാല്‍ അതിലൊന്ന് തീര്‍ച്ചയായും ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ആയിരിക്കുമെന്ന് സക്കറിയ.  ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും – എന്ന ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കാര്‍ട്ടൂണിങ്ങിലെ മൗലികമായ ഗ്രാഫിക് നരേറ്റീവ് ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍  വായനക്കാർക്ക് ലഭ്യമാക്കുകയാണ് ഡി സി ബുക്സ്. 2500 രൂപ മുഖവിലയുള്ള പുസ്തകം 1599 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. മുമ്പ് പ്രസിദ്ധീകരിച്ചതില്‍നിന്നും 200-ല്‍ അധികം കാര്‍ട്ടൂണ്‍ പേജുകള്‍ 8 വര്‍ഷത്തോളമെടുത്താണ് പുനര്‍നിര്‍മ്മിച്ചത്. ആനുകാലികത്തിൽ 1961 ജനുവരി 22ന് ആരംഭിച്ച് 1973 ഡിസംബർ 2 അവസാനിച്ച 633 പൂറങ്ങളിൽ പൂർണ്ണതയിലെത്തിയ ചെറിയമനുഷ്യരും വലിയ ലോകവും 13 വർഷങ്ങൾകൊണ്ടാണ് വായനക്കാർ വായിച്ചുതീർത്തത്. പിന്നീട് രണ്ടു തവണ അത് സമാഹരിക്കപ്പെട്ടെങ്കിലും 402 പുറങ്ങൾ മാത്രമുള്ള അപൂർണ്ണസമാഹാരങ്ങളായിരുന്നു അവ. ഇപ്പോൾ ആദ്യമായാണ് ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.

വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാർട്ടൂണുകളിൽ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും. അതിനാൽത്തന്നെ 1964-ൽ കോമിക് കലാനിരൂപകനായ റിച്ചാർഡ് കൈൽ ഗ്രാഫിക് നോവൽ എന്ന് പേരിടുകയും 1978-ൽ ന്യൂയോർക്കിൽ വിൽ ഐസ്‌നർ സാക്ഷാത്‌കരിക്കുകയും ചെയ്‌ത ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാൽ ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’.

1961 ജനുവരി 22-ന് ആരംഭിച്ച, 13 വർഷം തുടർച്ചയായി ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച .ചെറിയ മനുഷ്യരും വലിയ ലോകവും. ഇപ്പോൾ പൂർണ്ണരൂപത്തിൽ സമാഹരിക്കപ്പെടുന്നു. വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാർട്ടൂണുകളിൽ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും. അതിനാൽത്തന്നെ 1964-ൽ കോമിക് കലാനിരൂപകനായ റിച്ചാർഡ് കൈൽ ഗ്രാഫിക് നോവൽ എന്ന് പേരിടുകയും 1978-ൽ ന്യൂയോർക്കിൽ വിൽ ഐസ്‌നർ സാക്ഷാത്‌കരിക്കുകയും ചെയ്‌ത ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാൽ ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’.

633 പുറങ്ങളിലായി വികസിക്കുന്ന രാമുവിന്റെ ജീവിതകഥ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടു തവണ പുസ്‌തകരൂപത്തി ലായെങ്കിലും ആ രണ്ടു പുസ്‌തകങ്ങളിലും ഇതിലെ മൂന്നിൽ രണ്ടു ഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് പൂർണ്ണരൂപത്തിലാണ്.

അമ്പതിലേറെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചതായതിനാൽ ചിത്രങ്ങൾക്കും എഴുത്തിനും സംഭവിച്ചിട്ടുള്ള പരിക്കുകളെല്ലാം പുതിയകാലത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തീർത്തുകൊണ്ടാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. അവ പുനർനിർമ്മിച്ചത് പ്രശസ്ത ഡിസൈനർമാരായ ആർട്ടിസ്റ്റ് ഭട്ടതിരിയും രാമു അരവിന്ദനുമാണ്.

ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിലുള്ളതിനു പുറമേ അരവിന്ദൻ വരച്ച അമ്പതോളം മറ്റു കാർട്ടൂണുകളും ഇതിൽ സമാഹരിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്‌ത കാർട്ടൂണിസ്റ്റായ ഇ പി ഉണ്ണിയുടെയും ഗോകുലിന്റെയും പഠനങ്ങളും അരവിന്ദനുമായി ചന്ദ്രഹാസൻ നടത്തിയ ദീർഘമായ അഭിമുഖവും.

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 1599 രൂപ ഒന്നിച്ച് അടയ്ക്കാം
  • തവണവ്യവസ്ഥയില്‍ (1000+599) 30 ദിവസത്തിനുള്ളില്‍ രണ്ട് ഗഡുക്കളായി അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, വാട്സാപ്പ്- 9946 109449 

ഓണ്‍ലൈനില്‍:  കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. 

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.