ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള ജനുവരി 16 മുതല്‍
ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള (സി ഐ ബി എഫ്) മൂന്നാം പതിപ്പിന് നന്ദമ്പാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററില്‍
ജനുവരി 16ന് തിരിതെളിയും. തമിഴ്നാട് സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളായ പബ്ലിക് ലൈബ്രറി വകുപ്പും തമിഴ്നാട് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷനും എജ്യുക്കേഷണല്‍ സര്‍വീസസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 18ന് അവസാനിക്കും. ”തമിഴിനൊപ്പം ടൈം ട്രാവല്‍: ക്ലാസിക് മുതല്‍ മോഡേണ്‍ വരെ” എന്നതാണ് ഈ വര്‍ഷത്തെ തീം.
സി ഐ ബി എഫ് 2025 ലോകമെമ്പാടുമുള്ള പ്രസാധകര്, എഴുത്തുകാര്‍, അധ്യാപകര്‍, ലൈബ്രേറിയന്മാര്, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, ചിത്രകാരന്മാര് എന്നിവരുടെ ഒരു വലിയ നിരതന്നെ പുസ്തകമേളയില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സുകള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മേളയിലുണ്ടാവും.