DCBOOKS
Malayalam News Literature Website

ഇത് പ്രളയാനന്തര കേരളത്തിന്റെ അതിജീവനം; ചേക്കുട്ടിയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിതമായുണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ചേന്ദമംഗലം കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. പ്രളയശേഷം ഉപയോഗശൂന്യമായ തുണികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടിയെന്ന ഈ പാവകള്‍ അതിജീവനത്തിന്റെ പുതുമാതൃകയാണെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

പ്രളയദുരന്തത്തില്‍ ചേന്ദമംഗലം കൈത്തറി വ്യവസായം ആകമാനം നശിച്ചു പോവുകയായിരുന്നു. ഓണ വിപണിയിലെത്തിക്കാന്‍ ലക്ഷക്കണത്തിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്ത്ത് ഗ്രാമമായ ഇവിടെ ഒരുക്കിയിരുന്നത്. എന്നാല്‍ പ്രളയത്തില്‍ വസ്ത്രങ്ങള്‍ നശിക്കുകയും തറികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇവിടെ സഹായഹസ്തവുമായി എത്തിയ സംഘമാണ് വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി ആ തുണി കൊണ്ട് പാവക്കുട്ടികളെ ഉണ്ടാക്കിയത്. ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടിയെന്ന പാവക്കുട്ടി ഉണ്ടായതും. ചേക്കുട്ടിയെ വിറ്റുകിട്ടുന്ന പണം നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കാമെന്ന് സംഘം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Comments are closed.