‘ചെ’ ; ചെ ഗുവാരയുടെ ലാറ്റിനമേരിക്കയിലൂടെയുള്ള രണ്ടാമത്തെയും അന്തിമവുമായ യാത്രയുടെ വിവരണം
സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതീകമായി മാറുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് ചൂഷണത്തില്‍നിന്ന് ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ഏണെസ്‌റ്റോ ചെ ഗുവാര വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത്. ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ചെ ഗുവാരയുടെ ലാറ്റിനമേരിക്കയിലൂടെയുള്ള രണ്ടാമത്തെയും അന്തിമവുമായ യാത്രയുടെ വിവരണമാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചെ’. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഏണസ്റ്റോ ‘ചെ’ ഗുവാര 1952-ൽ തന്റെ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയ്‌ക്കൊപ്പം തെക്കേ അമേരിക്കയിലൂടെ ഒരു യാത്ര പോയി. ആ യാത്രയുടെ വിവരണമാണ് ചെയുടെ മോട്ടോർസൈക്കിൾ ഡയറിക്കുറിപ്പുകള്‍. പക്ഷെ അത്ര അറിയപ്പെടാത്ത മറ്റൊരു കാര്യം എന്തെന്നാൽ, ഗ്രനാഡോയ്‌ക്കൊപ്പമുള്ള യാത്രക്ക് ശേഷം അതിനടുത്ത വർഷം തന്റെ 25 -ാമത്തെ വയസ്സിൽ ചെ വീണ്ടും ഒരു യാത്ര പോയിരുന്നു. ഇത്തവണ പോയത് അദ്ദേഹം ‘കാലിക’ എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന കാർലോസ് ഫെററിനൊപ്പമായിരുന്നു. ഏണസ്റ്റോയുടെയും കാലികയുടെയും കുട്ടിക്കാലം, മെഡിക്കല്‍ സ്കൂള്‍ പഠനകാലം, ഏണസ്റ്റോ ‘ചെ’യായി തീർന്നതിനു ശേഷം അവര്‍ രണ്ടുപേരും നടത്തിയ യാത്രകളും, കൂടാതെ ചെ ഗുവാരയുടെ മാനുഷിക മൂല്യങ്ങളും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാലിക തന്റെ ഓർമകളിലൂടെ പങ്കുവെയ്ക്കുന്നു. ‘ചെ’യുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്തു നിന്നുകൊണ്ട് ‘ചെ’യുടെ ജീവിതം സമൂഹത്തിലേക്ക് തുറന്ന് കാണിക്കാൻ സ്വന്തം ജീവിതം മാറ്റിവെച്ച കാലികയും ‘ചെ’യുമായുള്ള അഗാധമായ സുഹൃദ്ബന്ധം വരച്ചുകാട്ടുന്ന അപൂർവമായ രചനയാണ് ‘ചെ’.
ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്രോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍ സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍. ഈ പുസ്തകം വായിച്ചുട്ടുള്ള ഏതൊരാള്‍ക്കും അതിന്റെ തുടര്‍ച്ചയെന്ന പോലെ വായിക്കാവുന്നതാണ് ‘ചെ’.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.