എല്ലാമെല്ലാമായവളെ…
ബേസിലിന്റെ ‘ചായവില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍’ എന്ന നോവലിന് പ്രസിജ എ എസ് എഴുതിയ വായനാനുഭവം
സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന ഒരു നോവല്‍. കൗമാരത്തിന്റെ ചപലതകളും കൗമാര പ്രണയത്തിന്റെ മാസ്മരികതയും യഥാര്‍ത്ഥ പ്രണയം തിരിച്ചറിയപ്പെടുമ്പോള്‍ ഉറവിടുന്ന ഹൃദയവേദനയും ഏറ്റവും പൂര്‍ണ്ണതയോടെ തന്നെ വരച്ച് ചേര്‍ത്തിരിക്കുന്നു.
അലനും അര്‍ച്ചനയും ദേവികയും നമ്മുടെ ഓരോരുത്തരുടേയും കണ്‍മുന്‍പില്‍ കണ്ട ആരൊക്കെയോ ഒരുവേള നമ്മള്‍ തന്നെയോ ആയി രൂപാന്തരപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വായനക്കിടയില്‍ സംഭവിച്ചു പോകും. ജീവിതം അടിച്ചേല്പിക്കുന്ന സങ്കീര്‍ണ്ണതകള്‍ ഒരല്പസമയം മറന്നു പോകും. കൗമാര യൗവനാരംഭ പഠന കാലത്തേക്കൊരു യാത്ര പോയ പ്രതീതിയും, തെളിവുള്ള നിഷ്‌കളങ്കമായൊരു പുഞ്ചിരിയും അവശേഷിക്കും വായന കഴിയുമ്പോള്‍. മനോഹരം……
ഭാവനയുണര്‍ത്തുന്ന സന്ദര്‍ഭങ്ങളിലൂടെ വായനക്കാരെ നോവലിനൊപ്പം നടത്തുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു എന്ന കാര്യം പറയാതെ വയ്യ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.