ചതുരംഗം; പുസ്തകചര്‍ച്ച നാളെ
ആനന്ദ് നീലകണ്ഠന്റെ ബാഹുബലി നോവല്‍ ത്രയത്തിലെ രണ്ടാം നോവല്‍ ചതുരംഗത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 18-ാം തീയ്യതി വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ആനന്ദ് നീലകണ്ഠന്, വെസ്റ്റ്ലാന്‍ഡ് പബ്ലിഷിംഗ് ചീഫ് എഡിറ്റര്‍ ദീപ്തി തല്‍വാര്‍ എന്നിവര്‍ പങ്കെടുക്കും.
ഡിസി ബുക്സ് ഫേസ്ബുക്ക് ഇവന്റ് പേജിലൂടെ പരിപാടി തത്സമയം കാണാം.
ആദ്യ നോവലായ ‘ദ റൈസ് ഓഫ് ശിവകാമി’യ്ക്കു ശേഷമാണ് ആനന്ദിന്റെ രണ്ടാം പുസ്കതമെത്തിയത്. പ്രമുഖ പ്രസാധകരായ വെസ്റ്റ്ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നോവലിനെ കുറിച്ച് ആനന്ദ് പറഞ്ഞത്
‘പുരാതനഭാരതത്തിലെ ഒരു വിനോദമായിരുന്നു ചതുരംഗം. രണ്ട് സവിശേഷതകളാണ് ചതുരംഗത്തിനുള്ളത്. ഒന്ന് എതിരാളി എങ്ങനെയാണ് അടുത്ത നീക്കം നടത്തുന്നതെന്ന് മുന്‍കൂട്ടി ഊഹിച്ചെടുക്കാനുള്ള കഴിവാര്‍ജിക്കണം, രണ്ടാമത് കരുവിന്റെ പങ്കാണ്. ജീവിതവും ഭാഗ്യവും നിശ്ചയിക്കുന്നതില്‍ ചതുരംഗം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു മികച്ച ചതുരംഗക്കളിക്കരന് അടുത്തതായി ഏത് കരുവാണ് നീക്കുക എന്ന് എങ്ങനെ മുന്‍കൂട്ടി അറിയും? ചതുരംഗം എന്ന് പേരിട്ടിരിക്കുന്നത് അത്രയും കഠിനമായൊരു ലോകത്തെ ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് കൊണ്ടാണ്’.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
tune into https://www.facebook.com/events/846717392564344
I will be joining Deepti Talwar, on @dcbooksonline FB page on 18th September 2020, at 6:00 PM to discuss my latest book #Chaturanga, book 2 of the #BahubaliBookSeries.
The event will be live on @WestlandBooks FB page and my FB page.
Event link: https://t.co/FyVCPYU0Z4 pic.twitter.com/YApTWn3HP7
— anand neelakantan ആനന്ദ് നീലകണ്ഠൻ (@itsanandneel) September 16, 2020
Comments are closed.