DCBOOKS
Malayalam News Literature Website

‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’; തലമുറകള്‍ സൂക്ഷിക്കാന്‍ നിധിപോലൊരു പുസ്തകം

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ്  തുടരുന്നു.  2999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് 2,784 പേജുകളാണുള്ളത്. ഡോ. എ എം ഉണ്ണിക്കൃഷ്ണനാണ് പുസ്തകത്തിന്റെ എഡിറ്റര്‍.

ആര്‍ഷവിജ്ഞാനീയം, ജീവചരിത്രവിജ്ഞാനീയം, ദര്‍ശനവിജ്ഞാനീയം തുടങ്ങിയ 18 ഭാഗങ്ങളായി 210 ലേഖകര്‍ ചേര്‍ന്ന് തയ്യാറാക്കിയ 217 പ്രൗഢങ്ങളായ പഠനപ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. വിവാഹം, ഗൃഹപ്രവേശം, പിറന്നാള്‍, വാര്‍ഷികം, മത്സരവിജയം എന്നിവയ്ക്കു സമ്മാനിക്കാനും തലമുറകള്‍ സൂക്ഷിക്കാനും നിധിപോലൊരു പുസ്തകമാണ് ചട്ടമ്പിസ്വാമി പഠനങ്ങള്‍.

ശങ്കരാചാര്യര്‍ക്കുശേഷം കേരളം ജന്മം നല്‍കിയ ഏറ്റവും ധിഷണാശാലിയായ വ്യക്തിയാണു ചട്ടമ്പി സ്വാമികള്‍. മറ്റുസംന്യാസിമാരുടെ സംഭാവനകള്‍ തത്ത്വചിന്ത, സാഹിത്യം, ചരിത്രനിര്‍മ്മാണം എന്നിവയില്‍ ഒതുങ്ങുന്നു. എന്നാല്‍ ചട്ടമ്പി സ്വാമികളുടേത് അങ്ങനെയല്ല. ഇവയ്ക്കു പുറമെ ഗവേഷണം, ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യവിമര്‍ശനം, പാഠവിമര്‍ശനം, വൈജ്ഞാനിക മലയാളവികസനം, ചരിത്രരചന, നവോത്ഥാനസൃഷ്ടി, ആധുനികത്വസൃഷ്ടി, കീഴാളത്ത നിഷേധം, ലിംഗനീതി, ഫോക്‌ലോര്‍, സംസ്‌കാരപഠനം എന്നിങ്ങനെ ഒട്ടേറെ വിജ്ഞാനമേഖലകളുടെ സ്രഷ്ടാവും സ്വാമികളാണ്. അതായത്, കേരളീയധൈഷണിക ചരിത്രത്തിലെ അപൂര്‍വതയും അനന്വയവുമാണ് ചട്ടമ്പി സ്വാമികള്‍. ഇങ്ങനെയൊരാള്‍ അദ്ദേഹത്തിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ലെന്ന് ഇരുന്നൂറിലധികം മനീഷികള്‍ ഒന്നുപോലെ ഈ ഗ്രന്ഥത്തിലൂടെ വെളിവാക്കുന്നു.

1000+999 രണ്ടുതവണകളായും പണം അടയ്ക്കാം. ബുക്കിങ്ങിന്- ഡിസി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകള്‍  സന്ദര്ശിക്കൂ. (തിരുവനന്തപുരത്തെ പി കെ പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റിലും പണമടയ്ക്കാം). ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.