ChatGPT യും നിര്‍മ്മിതബുദ്ധിയും
അഭിമുഖം
ട്രിഷാ ജോയിസ് / സാന്ദ്ര ആര്‍. കുമാര്‍
ChatGPT യെ ‘ഗൂഗിള്‍ കില്ലര്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഉണ്ടോ? ഗൂഗിളിനെ അപേക്ഷിച്ച് ChatGPT ക്ക് എന്തെല്ലാം മേന്മകളാണുള്ളത്?
നിലവിലുള്ള വിജ്ഞാനവിതരണ സംവിധാനത്തില്‍ ഒരു paradigm shift ആണ് ChatGPT ഉണ്ടാക്കിയിരിക്കുന്നത്. ഒരു അന്വേഷണത്തിന് മറുപടി ആയി വിവരശേഖര സൂചകങ്ങളുടെ ഒരു സമാഹൃത ലിസ്റ്റ് തരുകയല്ല ChatGPT ചെയ്യുന്നത്. മറിച്ച, അന്വേഷണത്തിൽ ഉന്നയിച്ച കാര്യത്തിന്റെ ഒരു ക്രോഡീകൃത മറുപടി അല്ലെങ്കില്‍ വിശദീകരണമാണ് നമുക്ക് ലഭിക്കുക. ഗൂഗിളിലോ, മറ്റു സെര്‍ച്ച് എഞ്ചിനുകളിലോ, ഡയറക്ടറി സെര്‍ച്ച് സംവിധാനങ്ങളിലോ ഒന്നും തന്നെ ഇങ്ങനെ ഒറ്റ മറുപടി ലഭിക്കില്ല. മറ്റൊരു ഗുണം എന്തെന്നാല്‍ ഇപ്രകാരം ഒരുത്തരം ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ സൈറ്റേഷനും മറ്റു വിശദ വിവരങ്ങളും നമ്മള്‍ ആവശ്യപ്പെട്ടാല്‍ ലഭ്യമാകും എന്നതാണ്.
ഒരു ചാറ്റിലെ നമ്മുടെ മുന്‍ ചോദ്യങ്ങള്‍ ഓര്‍ത്തു വച്ചു കൊണ്ടാണ് അടുത്ത മറുപടി. ഇത് നമുക്ക് നല്‍കുന്ന സൗകര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനും ഒരുപാട് അപ്പുറത്താണ്.
ChatGPT യില്‍ ഒരു ഉത്തരം ലഭിച്ചു.. പിന്നീട് മറ്റു സ്രോതസ്സുകളില്‍ നിന്നും നമ്മള്‍ കൂടുതല്‍ വിവര ശേഖരണം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മുന്‍പ് ലഭിച്ച വിശദീകരണത്തിന്റെ സാധൂകരണത്തിലേക്ക് ഇവമഏേജഠ വഴി കടക്കാം. ഒരു പ്രശ്‌നത്തെ അതിന്റെ വിവിധ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തിലോ മറ്റു പരിപ്രേക്ഷ്യങ്ങളിലൂടെയോ ChatGPT തന്നെ വിശകലനം ചെയ്യുന്നു.
നമുക്കു സംസാര ഭാഷയിലോ സാഹിത്യ ഭാഷയിലോ അക്കാദമിക ഭാഷയിലോ ChatGPT യോട് സംവദിക്കാന്‍ കഴിയും. നമുക്ക് ആവശ്യമുള്ളത് ഏതു രീതിയില്‍ വേണമെന്ന് നമുക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ആപേക്ഷിക സിദ്ധാന്തമോ ക്വാണ്ടം മെക്കാനിക്‌സോ ഒക്കെയും നമുക്ക് ജനപ്രിയ ശാസ്ത്ര സാഹിത്യ ഭാഷയില്‍ വളരെ ലളിതമായി സാങ്കേതിക പദാവലികള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് വിശദമാക്കാന്‍ പറയാം. അതല്ല സമവാക്യങ്ങളിലൂടെയും ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാന പരികല്പനകളില്‍ ഊന്നിക്കൊണ്ടും കൂടുതല്‍ ആഴത്തില്‍ അക്കാദമിക് ആയി വിശദമാക്കാനും നമുക്ക് ആവശ്യപ്പെടാം.
അതല്ലെങ്കില്‍ Structuralism എന്താണെന്നു സാമാന്യ ഭാഷയില്‍ വിശദമാക്കാനോ Phenomenology, Epistemology, തുടങ്ങിയവ യുടെ പശ്ചാത്തലത്തില്‍ ഗഹനമായ ഒരു വിശദീകരണം നല്‍കാനോ നമുക്ക് നിര്‍ദേശിക്കാം.
ChatGPT കേവലം ഒരു സെര്‍ച്ച് ടൂള്‍ മാത്രമല്ല. ഭാഷാപഠനം, ടെക്സ്റ്റ് കറക്ഷന്‍, ഒരു ടെസ്റ്റിലെ ഉള്ളടക്കങ്ങള്‍
വിശകലനം ചെയ്യല്‍, സംഗ്രഹണം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങി ഒട്ടനവധി സേവനങ്ങളാണ് ഇത് പ്രദാനം ചെയ്യുന്നത്. തീര്‍ച്ചയായും ChatGPT തുടക്കമിട്ട നിര്‍മിത ബുദ്ധിയുടെ ഭാഷാ മോഡലുകള്‍ മനുഷ്യന്റെ വിജ്ഞാന വിതരണ മേഖലയില്‍ വമ്പിച്ച മാറ്റം വരുത്തും. ഗൂഗിള്‍ പോലെ ലബ്ദ പ്രതിഷ്ഠ നേടിയ , വലിയ ഇന്‍ഫ്രാസ്ട്രക്ച്ചറും മൂലധനശേഷിയുമുള്ള സെര്‍ച്ച് എന്‍ജിനുകള്‍ ഇവ കൂടി ഇന്‍കോര്‍പറേറ്റ് ചെയ്തു നവീകരിക്കപ്പെടും. അങ്ങനെയേ ഇനി ഇവയ്ക്കു നിലനില്‍ക്കാനാകൂ. Bing സേര്‍ച്ച് എന്‍ജിന്‍ , Opera ബ്രൗസര്‍ എന്നിങ്ങനെ ഈ മേഖലയില്‍ പലരും ChatGPT യുമായി കൈകോര്‍ത്തു കഴിഞ്ഞു. ചൈനീസ് ഗൂഗിള്‍ എന്ന് അറിയപ്പെടുന്ന Baidu നിർമ്മിത ബുദ്ധിയുമായി കൈകോര്‍ക്കാനുള്ള ഗവേഷണങ്ങള്‍, ChatGPT യുടെ വിജയത്തിനുശേഷം തകൃതിയില്‍ നടത്തുന്നു. ഗൂഗിളിന്റെ Bard എന്ന നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ chat bot ഗൂഗിള്‍ സെര്‍ച്ചുമായി ഒരുമിപ്പിക്കുന്നതിനു തുടക്കമായിട്ട് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഇതിന്റെ ഉപയോഗം ഈയിടെ തുടങ്ങിക്കഴിഞ്ഞു.
‘ChatGPT യും നിര്‍മ്മിതബുദ്ധിയും’ എന്ന ഈ പുസ്തകം ഒരു തുടക്കക്കാരന് എപ്രകാരമാണ് ഗുണം ചെയ്യുന്നത്?
പ്രധാനമായും തുടക്കക്കാരെ ലക്ഷ്യമിട്ടാണ് ഇതിന്റെ രചന. ChatGPT പേജിലെ യൂസര്‍ ഇന്റര്‍ഫേസ് ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. എത്തരത്തിലാണ് ഒരു ഉപയോക്താവിന് താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ChatGPT ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നൊക്കെ വിശദമാക്കുന്നുണ്ട്. പ്രോംപ്റ്റുകള്‍ കൊടുക്കേണ്ടുന്ന ശരിയായ രീതികള്‍, വിവിധ ഉപയോഗങ്ങള്‍ക്കായി കൊടുക്കേണ്ടുന്ന പ്രോംപ്റ്റുകളുടെ പല ടെംപ്ലേറ്റുകളും ഉദാഹരണങ്ങളായി പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
ഈ പുസ്തകം കാലികമായ വിജ്ഞാന വിസ്‌ഫോടനത്തില്‍ നിന്നും അകന്നു പോകാതിരിക്കാന്‍ നമ്മെ സഹായിക്കും. നമ്മുടെ സാധാരണ വ്യവഹാര ഭാഷയില്‍ പോലും ഭാവിയില്‍ സര്‍വ്വസാധാരണമാകാന്‍ പോകുന്ന ആശയങ്ങളും സാങ്കേതികത്വവും മുന്നേ പഠിച്ചെടുക്കാന്‍ ഈ പുസ്തകം സ്വന്തമാക്കുന്ന ഭാഗ്യവാന്മാര്‍ക്കു സാധിക്കും.
ChatGPTപുസ്തകരചനയിലുംഅധ്യാപനത്തിലും എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ സജീവമാവുകയാണ്… ഈ സാങ്കേതിക മുന്നേറ്റം മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണി ആവാന്‍ ഇടയുണ്ടോ?
അച്ചടിവിദ്യ ചിലരുടെയൊക്കെ നിലനില്‍പ്പിനു ഭീഷണിയായി; വിജ്ഞാന വിതരണത്തെ ഭയപ്പെട്ടിരുന്ന, അറിവിനെ അധികാരമാക്കിയവരുടെ.
കാല്‍ക്കുലേറ്ററുകളും, ഫോട്ടോകോപ്പിയര്‍ യന്ത്രവും, ലബോറട്ടറികളില്‍ നിന്ന് നമ്മുടെ കൈകളിലേക്കിറങ്ങിവന്നപ്പോഴോ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന് പേര് മാറപ്പെട്ടു ജനങ്ങളുടെ കൈകളിലേക്ക് കംപ്യൂട്ടറുകള്‍ എത്തിയപ്പോഴോ വിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണി ആയി മാറുകയാണോ ചെയ്തത്? അക്കാലങ്ങളിലും ഇത്തരം ‘ഭീക്ഷണി’വാദങ്ങള്‍ഉയര്‍ന്നിരുന്നില്ലേ ?
CRISPR ജീന്‍ എഡിറ്റിംഗ് സങ്കേതവും 3D പ്രിന്റിങ് യന്ത്രങ്ങളും കുറച്ചു നാള്‍ മുന്‍പ് ഇത്തരം ‘ഭീക്ഷണി’ യുടെ നിഴലില്‍ ആയിരുന്നില്ലേ ?
ലോകത്തെ ഇന്റര്‍നെറ്റിനു മുന്‍പും ഇന്റര്‍നെറ്റിനു ശേഷവും എന്ന് വിഭജിക്കുന്നതിനു പകരം ChatGPT ക്ക് മുന്‍പും ChatGPT ക്ക് ശേഷവും എന്ന രീതിയില്‍ വിഭജിക്കേണ്ട ഒരു സാഹചര്യം സമീപഭാവിയില്‍ സംജാതമാകുമോ?
ChatGPT ഒരു മോഡല്‍ ആണ്. ഇത് നിര്‍മ്മിച്ച സ്ഥാപനവും ഇതേ മോഡലും തന്നെ ആണോ ഭാവിയിലും ആധിപത്യം തുടരുക എന്ന് പറയാനാവില്ല. പക്ഷേ ChatGPT ആണ് പൊതുജനങ്ങള്‍ക്ക് ഇത്തരത്തില്‍ ലഭ്യമായ
ആദ്യ സംവിധാനം. Yahoo ആയിരുന്നു ആദ്യ ഇന്റര്‍നെറ്റ് സേര്‍ച്ച് എന്‍ജിന്‍. പിന്നെ അതിലും മികവുറ്റ ആള്‍റ്റാവിസ്താ (AltaVista) വന്നു. എന്നാല്‍ ഗൂഗിള്‍ ആണ് ഇന്റര്‍നെറ്റ് സെര്‍ച്ചിന്റെ പര്യായമായത്. അച്ചടിവിദ്യക്കു മുന്‍പും അച്ചടിവിദ്യക്കു ശേഷവും എന്ന് ലോകത്തെ തീര്‍ച്ചയായും വിഭജിക്കാമല്ലോ. പക്ഷെ ആ വിഭജനം ആദ്യം
അച്ചടിച്ച പ്രസ്സ് അത് കണ്ടുപിടിച്ച ആള്‍ എന്ന അടിസ്ഥാനത്തിലല്ലല്ലോ, അച്ചടിവിദ്യ എന്ന സങ്കേതത്തിനാണല്ലോ
പ്രാധാന്യം. ആദ്യത്തെ ആന്റീബയോട്ടിക് വൈദ്യ ശാസ്ത്രത്തിലെ വിപ്ലവമായിരുന്നു എന്ന് പറയുമ്പോള്‍ ആ ആദ്യമരുന്നും പിന്നീടിതുവരെ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ – നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അകെ തുകയും നമ്മള്‍ കണക്കിലെടുക്കുന്നു.
ChatGPT എന്ന പേരല്ല, നിര്‍മ്മിതബുദ്ധിയുടെ ഈ ഭാഷാ മോഡലിനാണ് പ്രസക്തി. ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 5.0 തുടങ്ങിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
ഈ കാലഘട്ടത്തില്‍ ChatGPT യെകുറിച്ച് അറിയേണ്ടത് അനിവാര്യമാണോ? അങ്ങനെയെങ്കില്‍ സാധാരണക്കാരായ തുടക്കക്കാര്‍ ChatGPT യെ കുറിച്ച് മനസ്സിലാക്കേണ്ടത് എന്തൊക്കെയാണ്?
മാറുന്ന കാലത്തിന് അനുസരിച്ച് ഉയര്‍ന്നു വരുന്ന പുതു സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുക, കൈത്തഴക്കത്തോടെ അവയെ ഉപയോഗിക്കാന്‍ പരിശീലിക്കുക എന്നിവ അനിവാര്യമാണ്. സാധാരണക്കാരായ തുടക്കക്കാര്‍ ChatGPT യെ കുറിച്ച് അറിയേണ്ടത് ChatGPT ഉപയോഗിച്ച് തന്നെയാണ്. അതിലേക്കുള്ള ഒരു പ്രവേശന
വാതിലാണ് ഈ പുസ്തകം.
ChatGPT യും നിര്‍മ്മിതബുദ്ധിയും എന്ന പുസ്തകത്തെ കുറിച്ച് രണ്ട് വാക്ക്?
ഈ പുസ്തകം കാലികമായ ഒരു വിജ്ഞാനവിസ്‌ഫോടനത്തെക്കുറിച്ചറിയാന്‍ നമ്മെ സഹായിക്കും.നമ്മുടെ സാധാരണ വ്യവഹാര ഭാഷയില്‍ പോലും ഭാവിയില്‍ സര്‍വ്വസാധാരണമാകാന്‍ പോകുന്ന ആശയങ്ങളും
സാങ്കേതികത്വവും മുന്നേ പഠിച്ചെടുക്കാന്‍ ഈ പുസ്തകം സ്വന്തമാക്കുന്നവര്‍ക്കു സാധിക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.