DCBOOKS
Malayalam News Literature Website

മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

മുംബൈ: നഗരത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കിംഗ് എയര്‍ സി90 എന്ന വിമാനമാണ് ഘട്‌കോപ്പറിന് സമീപത്തെ സര്‍വ്വോദയ നഗറില്‍ തകര്‍ന്നു വീണത്. ജുഹു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയര്‍മാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

തകര്‍ന്നു വീണയുടന്‍ വിമാനത്തില്‍ നിന്ന് തീയാളിപ്പടര്‍ന്നു. അന്തരീക്ഷമാകെ കറുത്ത പുക നിറയുകയും ചെയ്തു. അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സ്ഥലത്ത് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

video credits: NDTV

Comments are closed.