ചാരസുന്ദരി എന്നറിയപ്പെട്ട മാതാഹരിയുടെ ജീവിതം; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 98 രൂപയ്ക്ക് !
സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് വിശ്യസാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ തൂലികയില്‍ വിരിഞ്ഞ ചാരസുന്ദരി.
പാരീസില്‍ കാലുകുത്തുമ്പോള്‍ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്‍ന്നു. നര്‍ത്തകി എന്ന നിലയില്‍ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരന്‍മാരെയും തന്റെ വിരല്‍ത്തുമ്പുകളില്‍ ചലിപ്പിച്ചു. ‘ജീവിക്കാന്‍ ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവള്‍ചെയ്ത ഏക കുറ്റം….
ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന്‍ കുഴലുകളുടെ മുന്‍പില്‍ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില്‍ പൗലൊ കൊയ്‌ലോ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു ‘ദി സ്‌പൈ‘ എന്ന നോവലിലൂടെ..’ കബനി സി. യാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകം 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.