ചന്ദ്രയാന്‍ രണ്ട്- വിക്ഷേപണം തിങ്കളാഴ്ച
ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലൈ 22ന് തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം. തകരാര്‍ കണ്ടെത്തിയ ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ അധികൃതകര്‍ ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരുന്നു ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. വിക്ഷേപണവാഹനത്തിലെ ഹീലിയം ടാങ്കില്‍ സാങ്കേതികതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 56 മിനുട്ടും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചതായും റോക്കറ്റ് വിക്ഷേപണയോഗ്യമായതായും അധികൃതര്‍ പറഞ്ഞു.
Chandrayaan 2 is ready to take a billion dreams to the Moon — now stronger than ever before! Join us for the launch on Monday — 22 July, 2019 — at 2:43 PM IST.
#Chandrayaan2 #GSLVMkIII #ISRO pic.twitter.com/4ybFcHNkq6— ISRO (@isro) July 18, 2019
Comments are closed.