ടി നസീർഖാൻ സാഹിബിന്റെ പുസ്തകം ‘ചാണക്യൻ ‘ പ്രകാശനം ചെയ്തു
മണി ടെക് മീഡിയ സ്ഥാപകനും റിട്ടയേർഡ് ജില്ലാ ലേബർ ഓഫീസറുമായ ടി നസീർഖാൻ സാഹിബ് രചിച്ച ‘ചാണക്യൻ‘ എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ് പുസ്തക പരിചയം നടത്തികുറ്റിച്ചൽ ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ വകുപ്പ് മേധാവിയും സാഹിത്യകാരനുമായ ഡോ.ജോൺസൺ. വൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചാണക്യന്റെ ജീവിതവും കർമ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വർഷങ്ങളായുള്ള തപസ്സിന്റെയും ധർമ്മവ്യസനത്തിന്റെയും ദർശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുൻപ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികൾ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങൾ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘു കഥ വായിക്കും മട്ടിൽ ഇതു വായിക്കാം.
Comments are closed.