DCBOOKS
Malayalam News Literature Website

സിലോണ്‍ എന്ന സ്വപ്നത്തുരുത്ത്‌

ജൂൺ ലക്കം പച്ചക്കുതിരയില്‍

ആര്‍.കെ. ബിജുരാജ്

ഒരുകാലത്ത് മലയാളികളുടെ സ്വപ്ന സ്ഥലമായിരുന്നു സിലോണ്‍. ഭാഗ്യാന്വേഷികളായി നിരവധി പേര്‍ അങ്ങോട്ട് കപ്പല്‍ കയറി. മാസികയുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ ‘മലയാളിയുടെ കപ്പല്‍ യാത്രകള്‍’, ‘ഫിജിയിലെ കൂലിയടിമകള്‍’ എന്നീ ലേഖനങ്ങളുടെ തുടര്‍ച്ചയായി, മലയാളിയുടെ ആ പുറംവാസം ചരിത്രത്തിന്റെ മറ്റൊരധ്യായം അന്വേഷിക്കുകയാണ് ലേഖകന്‍.

ഗള്‍ഫും യൂറോപ്പും ഭാഗ്യാന്വേഷണദേശമാകും മുമ്പ് ‘സിലോണ്‍’ ആയിരുന്നു മലയാളിയുടെ ഒരു സ്വപ്നഭൂമി. 1900കളുടെ തുടക്കത്തില്‍ ‘സിലോണ്‍’, ‘കൊളംബ്’ എന്നീ വാക്കുകള്‍ ചെറുപ്പക്കാരുടെ സംസാരങ്ങളില്‍ പലവിധത്തില്‍, പല അര്‍ത്ഥത്തില്‍ ഇഷ്ടത്തോടെ മുഴങ്ങി. കടല്‍കടന്ന് പണമുണ്ടാക്കിയവര്‍ അംഗീകാരവും Pachakuthira Digital Editionപണവുമായി നാട്ടില്‍ എത്തിയതോടെ പലരും അതേ പാത പിന്തുടര്‍ന്നു. പുറംവാസത്തിന്റെ ഒരു നീണ്ടകാല ചരിത്രം അങ്ങനെ തുടങ്ങി. പക്ഷേ, ആ ജീവിതത്തില്‍ കണ്ണീരും ചോരയും കലര്‍ന്നിരുന്നു.

ഇന്ന് ശ്രീലങ്ക എന്ന് വിളിക്കപ്പെടുന്ന സിലോണുമായി ആഴത്തിലുള്ള ബന്ധം കേരളത്തിനുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കേ ഇരുനാടുകളും പലതരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി. മലയാളിയുടെ കപ്പല്‍ ചരിത്രത്തില്‍ മലബാറില്‍നിന്നും കൊച്ചിയില്‍നിന്നും കപ്പലുകള്‍ സിലോണിലേക്ക് പോയതായി രേഖകളുണ്ട്. പൊന്നാനിയില്‍ ജീവിച്ച സൈനുദ്ദീന്‍ മഖ്ദൂം ‘തുഫ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന കൃതിയില്‍ (16ാം നൂറ്റാണ്ട്) അറബികള്‍ സിലോണ്‍ യാത്രയ്ക്കിടയില്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതായി പറയുന്നുണ്ട്. ഈഴവസമൂഹത്തിന്റെ ആദ്യപൂര്‍വികര്‍ സിലോണില്‍നിന്ന് വന്നവരാണെന്നാണ് മറ്റൊരു വാദം. ”അവരുടെ ജാതിപ്പേരുകളില്‍ ഒന്ന് (തിയ്യന്‍) സൂചിപ്പിക്കുന്നത് അവര്‍ ദ്വീപില്‍നിന്ന് വന്നവരാണെന്നത്രെ. മറ്റൊരു പേര് (ഈഴവന്‍) ഈ ദ്വീപ് സിലോണ്‍ ആണെന്നും സൂചിപ്പിക്കുന്നു. ദ്വീപന്‍ എന്ന സംസ്‌കൃതവാക്കിന്റെ രൂപാന്തരമാണ് ‘തീവന്‍’ എന്നും അറിയപ്പെടുന്നത്. തലശ്ശേരി ഫാക്ടറി റെക്കോര്‍ഡുകളില്‍ തിയ്യ സമുദായത്തെ പൊതുവില്‍ പരാമര്‍ശിച്ചു കാണുന്നത് ‘തിവി’ എന്ന പേരിലാണ്. പൗരാണിക സിലോണിന്റെ പേര് ‘സിംഹള’ എന്നായിരുന്നു എന്ന വസ്തുത വച്ചുനോക്കുമ്പോള്‍ സിംഹളന്‍ ‘സിംഹളന്‍’, ‘ഇഹ്‌ളന്‍’, ‘ഇഴുവന്‍’ എന്നിങ്ങനെ രൂപാന്തരപ്പെട്ടതാണെന്നു പറയാം” എന്നാണ് ‘മലബാര്‍ മാന്വലി’ലെ വാദം (ലോഗന്‍ 2007:114115)1 ചരിത്രരേഖകളുടെ അഭാവത്തില്‍ ഈ വാദങ്ങള്‍ മിത്തോ ഫോക്‌ലോറോ ആയി തുടരും. പക്ഷേ, സിലോണില്‍നിന്ന് കേരളത്തിലേക്കുള്ള വരവല്ല ഈ ലേഖനം പരിശോധിക്കുന്നത്. സിലോണിലേക്കുള്ള മലയാളികളുടെ പുറംവാസ ചരിത്രമാണ്.

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

ആര്‍.കെ. ബിജുരാജിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.