DCBOOKS
Malayalam News Literature Website

സ്വതന്ത്ര കത്തോലിക്കരുടെ സിലോണും ഗോവയും: ജോര്‍ജ്ജ് അലക്‌സാണ്ടര്‍

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

മലയാളികളല്ലെങ്കിലും മലയാളി ബന്ധമുള്ള അധികം അറിയപ്പെടാത്ത രണ്ട് വ്യക്തികളുടെ ഗോവ മുതല്‍ സിലോണ്‍ വരെ വ്യാപിച്ചുകിടന്ന പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഇന്നത്തെ സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്. ഇവര്‍ രണ്ടുപേരും സ്വതന്ത്ര കത്തോലിക്കാ സഭയുടെ (ഇന്‍ഡിപെന്‍ഡന്റ് കാത്തലിക് ചര്‍ച്ച് ഓഫ് സിലോണ്‍ ഗോവ ആന്‍ഡ് ഇന്ത്യ) നേതൃത്വനിരയില്‍ പ്രശോഭിച്ച വ്യക്തികള്‍ ആയിരുന്നു. ഇന്ത്യയുടെയും സിലോണിന്റെയും സാമൂഹിക രാഷ്ട്രീയ സാഹിത്യരംഗങ്ങളില്‍ ഒരു മതത്തിന്റെ നേതൃനിരയില്‍ നിന്നുകൊണ്ട് പാദ്രെ അല്‍വാരെസും ഡോക്ടര്‍ പെഡ്രോ മാനുവല്‍ ലിസ്‌ബോവ പിന്റോയും നടത്തിയ കാലാതീതമായ പ്രവര്‍ത്തനങ്ങളെയാണ് ഈ ലേഖനത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

ജൂൺ 2023-ലെ പച്ചക്കുതിര മാസികയിൽ ആർ. കെ. ബിജുരാജ് എഴുതിയതും പ്രസിദ്ധീകരിച്ചതുമായ “സിലോൺ എന്ന സ്വപ്നത്തുരുത്ത്’ എന്ന ലേഖനം ശ്രദ്ധേയമായിരുന്നു. സിലോണിലെ മലയാളി സമൂഹത്തിന്റെ പ്രവാസജീവിതം, പ്രത്യേകിച്ച് ഐഷ റൗഫ് പോലുള്ളവർ നൽകിയ സംഭാവനകൾ, എ കെ ജി, ശ്രീനാരായണഗുരു എന്നിവരുടെ സിലോൺ യാത്രകളും ലേഖനം ചർച്ച ചെയ്യുന്നുണ്ട്. കൂടാതെ ഫ്രഞ്ച്- അമേരിക്കൻ ആർച്ച് ബിഷപ്പ് റെനി വിലാത്തിയുടെ മെത്രാഭിഷേകത്തിനായി കൊളംബോ സന്ദർശിച്ച മലങ്കര സഭയുടെ കാരുച്ചിറ Pachakuthira Digital Editionഗീവർഗീസ്റമ്പാന്റെ (ബസേലിയോസ് ഗീവർഗീസ് പ്രഥമൻ) യാത്രാവിവരണങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നു. റെനി വിലാത്തിയെ മെത്രാൻ ആയി വാഴിക്കാൻ വഴിവെച്ച വ്യക്തികൾക്ക് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തും ദക്ഷിണ ഇന്ത്യയിലും സിലോണിലും ആയി വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ചരിത്രമുണ്ടെന്ന് ഒരു പക്ഷേ, പൊതുസമൂഹത്തിന് പുതിയ അറിവായിരിക്കും. മലയാളികളല്ലെങ്കിലും മലയാളി ബന്ധമുള്ള അധികം അറിയപ്പെടാത്ത രണ്ട് വ്യക്തികളുടെ ഗോവ മുതൽ സിലോൺ വരെ വ്യാപിച്ചുകിടന്ന പ്രവർത്തന മണ്ഡലങ്ങൾ ഇന്നത്തെ സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്. ഇവർ രണ്ടുപേരും സ്വതന്ത്ര കത്തോലിക്കാ സഭയുടെ (ഇൻഡിപെൻഡന്റ് കാത്തലിക് ചർച്ച് ഓഫ് സിലോൺ ഗോവ ആൻഡ് ഇന്ത്യ) നേതൃത്വനിരയിൽ പ്രശോഭിച്ച വ്യക്തികൾ ആയിരുന്നു. ഇന്ത്യയുടെയും സിലോണിന്റെയും സാമൂഹിക രാഷ്ട്രീയ സാഹിത്യരംഗങ്ങളിൽ ഒരു മതത്തിന്റെ നേതൃനിരയിൽ നിന്നുകൊണ്ട് പാദ്രെ അൽവാരെസും ഡോക്ടർ പെഡ്രോ മാനുവൽ ലിസ്ബോവ പിന്റോയും നടത്തിയ കാലാതീതമായ പ്രവർത്തനങ്ങളെയാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.

അന്റോണിയോ ഫ്രാൻസിസ്കോ സേവ്യർ അൽവാരെസ് (1836- 1923) അഥവാ അൽവാരെസ് ജൂലിയസ് മെത്രാപൊലീത്തയുടെ ജീവചരിത്രം അറിയാവുന്നവർ വളരെ വിരളമാണ്. ഗോവക്കാരനായിരുന്ന ഇദ്ദേഹം റോമൻ കാതോലിക്കാ വൈദികനായിട്ടാണ് തന്റെ സേവനജീവിതം ആരംഭിച്ചത്. പാദ്രെ അൽവാരെസ് എന്നാണ് ഗോവക്കാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഡ്രോഡോ എന്ന റോമൻ കത്തോലിക്കാ സംവിധാനത്തെ ശക്തമായി പിന്താങ്ങിയിരുന്ന അൽവാരിസ് ജൂലിയോസ്, ഗോവയിലെ പാത്രിയാർക്കൽ സെമിനാരിയിൽ നിന്ന് പഠനം പൂർത്തീകരിച്ചതിനു ശേഷം ബോംബെയിൽ എത്തി, അവിടുള്ള പല ദേവാലയങ്ങളിലും സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നു. ഈ കാലയളവിലാണ് പഡ്രോഡോ എന്ന സമ്പ്രദായം നിർത്തലാക്കി പ്രോപ്പഗാന്റ ഫിഡെ എന്ന സംവിധാനം റോമാസഭ ഇന്ത്യ അടക്കമുള്ള ഭാഗങ്ങളിൽ നടപ്പാക്കുന്നത്.

റോമൻ പാപ്പാസിയും പോർച്ചുഗീസ് സ്പെയിൻ കിരീടങ്ങളും തമ്മിലുള്ള ഒരു ഔദ്യോഗിക മത-രാഷ്ട്രീയ ഉടമ്പടിയായിരുന്നു പാഡ്രോഡോ. ഇതുപ്രകാരം പോർച്ചുഗലിലെയും സ്പെയിനിലെയും രാജാക്കന്മാർക്ക് റോമൻ പോപ്പ് ചില പ്രത്യേകാവകാശങ്ങൾ അനുവദിച്ചു നൽകി. 1493-ൽ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ പുതുതായി കണ്ടെത്തുന്ന പാശ്ചാത്യദേശങ്ങളിൽ സുവിശേഷവത്കരണത്തിന് സ്പാനിഷ് രാജാവിനെയും കിഴക്കൻ ദേശങ്ങൾ പോർച്ചുഗലിനെയും ഏല്പിച്ചു. അതോടൊപ്പം പൗരസ്ത്യനാടുകളിൽ സുവിശേഷവൽക്കരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കുന്നതിനുള്ള ഉത്തരവാദിത്തവും പോർച്ചുഗീസ് രാജാവിന് നൽകപ്പെട്ടു. കിഴക്കൻ ദേശങ്ങളിൽ സ്ഥാപിക്കപ്പെടുന്ന കാത്തോലിക് രൂപതകളിലേക്ക് ബിഷപ്പുമാരെ തിരഞ്ഞെടുക്കാനും നിയമിക്കാനും പോർച്ചുഗീസ് രാജാവിന് അവകാശമുണ്ടായിരുന്നു. അങ്ങനെ ഗോവൻ രൂപത 1534ൽ പാഡ്രോഡോ സമ്പ്രദായത്തിന് കീഴിൽ സ്ഥാപിക്കപ്പെട്ടു. എന്നാൽ പിന്നീടുള്ള കാലഘട്ടങ്ങളിൽ (17-ാം നൂറ്റാണ്ട്), ബ്രിട്ടീഷ്‌കാരും ഡച്ചുകാരും ആയുള്ള മത്സരം കാരണം പോർച്ചുഗീസ് രാജാവ് പാഡ്രോഡോയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.