ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും
ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും. കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് കെ.എം ജോസഫിന്റെയും നിയനമത്തിന് അംഗീകാരം നല്‍കിയത്. ഫയലുകള്‍ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
മറ്റു ജഡ്ജിമാരെ ശുപാര്‍ശ ചെയ്തതിലൂടെ പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചുവെന്നും അതുകൊണ്ടാണ് ജോസഫിന്റെ ശുപാര്‍ശ അംഗീകരിക്കുന്നതെന്നുമാണ് വിശദീകരണം. നേരത്തെ കൊളീജിയം അയച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. മലയാളിയായ എം.കെ. ജോസഫിന്റെ നിയമനം വൈകുന്നതില്‍ ഉന്നത ജുഡീഷ്യറിയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments are closed.