കൊറോണ; ഡി സി ബുക്‌സ് ആരോഗ്യ വകുപ്പുമായി കൈകോര്‍ക്കുന്നു; ഉദ്യമത്തിന് പിന്തുണയുമായി പ്രമുഖര്‍
കോട്ടയം; സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് സമയം ചിലവഴിക്കാന്‍ സൗജന്യ പുസ്തക വിതരണം നടത്തുന്ന ഡി സി ബുക്‌സിന്റെ ഉദ്യമത്തെ പിന്തുണച്ച് പ്രമുഖര്‍ രംഗത്ത്.
രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര- സാഹിത്യ രംഗത്തുള്ള പ്രമുഖര്‍ ഡി സി ബുക്‌സിനെ അഭിനന്ദിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം.പി, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ആഷിഖ് അബു, അനൂപ് മേനോന്‍ എഴുത്തുകാരന്‍ മനു എസ് പിള്ള എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഉദ്യമത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡി സി ബുക്‌സ് ആരോഗ്യവകുപ്പുമായി കൈകോര്‍ത്തത്. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, എന്നിവിടങ്ങളില്‍ പുസ്തകം വിതരണം ചെയ്തു. കോട്ടയത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡി സി ബുക്‌സിന്റെ ഈ ഉദ്യമം. പുസ്തകങ്ങള്‍ ആവശ്യമുള്ള ആശുപത്രി അധികൃതര്‍ ഡി സി ബുക്‌സുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 9946109619
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണ്. അവര്‍ക്ക് മാനസിക ഉല്ലാസവും…
Posted by Pinarayi Vijayan on Wednesday, March 18, 2020
കൊറോണ: ഡി സി ബുക്‌സ് ജില്ലാഭരണകൂടങ്ങളുമായി കൈകോര്‍ക്കുന്നുകോട്ടയം: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍…
Posted by Aashiq Abu on Wednesday, March 18, 2020
കൊറോണ: ഡി സി ബുക്‌സ് ജില്ലാഭരണകൂടങ്ങളുമായി കൈകോര്‍ക്കുന്നുകോട്ടയം: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍…
Posted by Anoop Menon on Tuesday, March 17, 2020
My Malayalam publishers, @dcbooksonline, along with the Health Department, Govt. of Kerala, have decided to donate books of their choice to patients admitted to #COVID19 isolation wards for observation. Great initiative, showcasing both Kerala's compassion & literacy! @ravideecee
— Shashi Tharoor (@ShashiTharoor) March 18, 2020
Comments are closed.