DCBOOKS
Malayalam News Literature Website

പരിണാമത്തിന്റെ ആഘോഷങ്ങള്‍

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ടൌങ് ചൈല്‍ഡ് എന്ന ഫോസിലിന്റെ കണ്ടെത്തലിന് നൂറ് വര്‍ഷമാകുകയാണ്. ആഫ്രിക്കയില്‍ നിന്ന് ക്യുെത്തിയ ഈ ഫോസിലാണ് പില്‍ക്കാലത്ത് മനുഷ്യസ്പീഷീസുകളുടെ ഉദയം ആഫ്രിക്കയിലാണെന്ന അനുമാനത്തിന് കാരണമാകുന്നത്. ലൂസി എന്ന് സുപരിചിതയായ ഫോസിലിന്റെ കണ്ടെത്തലിനും അന്‍പത് വര്‍ഷം തികയുന്നു. ഈ വേളയില്‍ ഇത്തരം കണ്ടെത്തലുകളെ കുറിച്ചും വാല്‍നഷ്ടപ്പെടല്‍ ഉള്‍പ്പെടെയുള്ള പുതിയ ചില വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷിക്കുന്ന ലേഖനം 

 

1924-ല്‍ ദക്ഷിണാഫ്രിക്കയിലെ ടൗങ് എന്ന കൊച്ചു നഗരത്തിലെ ബക്സ്റ്റണ്‍ ലൈം വര്‍ക്‌സിന്റെ സൈറ്റില്‍നിന്നാണ് ആ കുഞ്ഞു തലയോട്ടി ലഭിച്ചത്. കമ്പനിയുടെ വിസിറ്റിങ് ഡയറക്ടറായ ഇ.ജി ഇസോഡ് തന്റെ മകന്‍ പാറ്റ് ഇസോഡിന് അത് കൈമാറി. ഒരു സന്ദര്‍ശനത്തിനിടെ ഇസോഡ് കുടുംബത്തിന്റെ സുഹൃത്തായ ജോസഫിന്‍ സാല്‍മണ്‍സിന്റെ ശ്രദ്ധയില്‍ അത് പെടുകയും മറ്റു ഫോസിലുകളില്‍നിന്നും ഭിന്നമായി അതിനുണ്ടായിരുന്ന സവിശേഷത മനസ്സിലാക്കി സൗത്ത് ആഫ്രിക്കയിലെ വിറ്റ് വാട്ടര്‍സ്‌റാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസറായിരുന്ന റെയ്മണ്ട് ഡാര്‍ട്ടിന്റെ ശ്രദ്ധയിലേക്ക് അത് കൊണ്ടുവരുകയും ചെയ്തു. റെയ്മണ്ട് ഡാര്‍ട്ടിന്റെ ആദ്യകാല വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു സാല്‍മണ്‍സ്. 1925 ഫെബ്രുവരി 7-ന്റെ നേച്വര്‍ ജേണലിലാണ് പുതിയ സ്പീഷീസിന്റെ കണ്ടെത്തല്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ ഡാര്‍ട്ട് നടത്തുന്നത്. മനുഷ്യ സ്പീഷീസുകള്‍ക്കും ആള്‍ക്കുരങ്ങുകള്‍ക്കും ഇടയ്ക്കുള്ള കണ്ണിയാണ് ഇതെന്ന് തെളിവുകള്‍വെച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.Pachakuthira Magazine Cover - December 2024 Edition ആഫ്രിക്കയില്‍ നിന്നുള്ള തെക്കന്‍ കുരങ്ങ് എന്നര്‍ത്ഥം വരുന്ന “ഓസ്ട്രാലോപിത്തെക്കസ് ആഫ്രിക്കാനസ്’ എന്ന പേര് പുതിയ സ്പീഷീസിന് നല്‍കുകയും ചെയ്തു. ആ തലയോട്ടി പില്ക്കാലത്ത് “ടൗങ് ചൈല്‍ഡ്’ എന്ന വിളിപ്പേരില്‍ പ്രശസ്തമാകുകയും ചെയ്തു.

ആധുനിക മനുഷ്യന്റെ പൂര്‍വ്വികന്റേതാണ് ഈ കൊച്ചുതലയോട്ടി എന്ന വാദത്തോട് അക്കാലത്തെ നരവംശശാസ്ത്രജ്ഞരായിരുന്ന സര്‍ ആര്‍തര്‍ കീറ്റ് ഗ്രാഫ്റ്റണ്‍, ഏലിയറ്റ് സ്മിത്ത്, സര്‍ ആര്‍തര്‍ വുഡ്വാര്‍ഡ് തുടങ്ങിയവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. എങ്കിലും ഡബ്ല്യൂ. എല്‍. എച്ച് ഡക്വര്‍ത്ത് എന്ന പ്രശസ്ത നരവംശശാസ്ത്രജ്ഞനാകട്ടെ ഡാര്‍ട്ടിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതും കാണാം. തുടര്‍ന്നുള്ള നേച്വറിന്റെ ലക്കങ്ങളിലും അമേരിക്കന്‍ ജേണല്‍ ഓഫ് ആന്ത്രപ്പോളജിയിലുമെല്ലാം വിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ, പതുക്കെപ്പതുക്കെ സ്ഥിതിഗതികള്‍ മാറിവന്നു. “ഓസ്ട്രാലോപിത്തെക്കസ് ആഫ്രിക്കാനസ്’ സ്പീഷീസിന്റെ കൂടുതല്‍ ഫോസിലുകള്‍ കണ്ടെടുത്തത് ഡാര്‍ട്ടിന്റെ വാദഗതികള്‍ക്കുള്ള സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണമായി. 1947-ല്‍ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ വില്‍ഫ്രഡ് ലെ ഗ്രോസ് ക്ലാര്‍ക്കിന്റെ അംഗീകാരംകൂടി വന്നതോടെ “ടൗങ് ചൈല്‍ഡെന്ന’ പരിണാമകണ്ണിയെ ലോകം ഏറ്റെടുത്തു.

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബർ ലക്കം ലഭ്യമാണ്‌

Leave A Reply