ചരിത്രത്തെ അറിയാം, വായനയിലൂടെ പുസ്തകങ്ങളിലൂടെ!
സ്വാതന്ത്ര്യത്തെക്കുറിച്ചും , സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുമൊക്കെ നിരവധി പുസ്തകങ്ങള്‍ രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ സമര പോരാട്ടങ്ങളുടെ കഥ പറയുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.
ബണ്ടിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.
ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട്- ശശി തരൂര്‍ ലോകത്തിലെ പ്രമുഖവും ശ്രദ്ധേയവുമായ ഒരു രാജ്യത്തിന്റെ-അതിന്റെ രാഷ്ട്രീയം, ചിന്താഗതി, സാംസ്‌കാരിക സമ്പത്ത് ഇവയുടെയും–ആകർഷകമായ ചിത്രമാണ് ഈ ഗ്രന്ഥം. വ്യവസായവത്കൃത ലോകത്തിന്റെ ഭാവിയിൽ ഇന്ത്യയുടെ മഹത്ത്വം എന്ത് എന്നതും ഈ കൃതിയിൽ പ്രതിപാദ്യവിഷയമാണ്.
ഇന്ത്യാചരിത്രം- എ ശ്രീധരമേനോന്‍ ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്രസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്രപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെ വരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
ആധുനിക ഇന്ത്യ- ബിപിന്‍ ചന്ദ്ര മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വരാജിനു വേണ്ടിയുള്ള പോരാട്ടം വരെയുള്ള കാലഘട്ടമാണ് ബിപിൻ ചന്ദ്രയുടെ ആധുനിക ഇന്ത്യ എന്ന കൃതി. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്ന ഇരുണ്ട നാളുകളില്‍ വിദേശീയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥമാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കേരളവും- പി.എ. വാരിയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്‍പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയ പ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യം മുതല്‍ വൈക്കം സത്യാഗ്രഹം, കേരളത്തിലെ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊള്ളുന്നതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തക പരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.
Comments are closed.