DCBOOKS
Malayalam News Literature Website

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചന പ്രസിദ്ധീകൃതമായിട്ട് 100 വര്‍ഷം


അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവല്‍ ‘ദി മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്‌റ്റൈല്‍സ്’  പ്രസിദ്ധീകൃതമായി 100 വര്‍ഷം പിന്നിടുന്നു. നോവലിന്റെ 100-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഞ്ജിരി മോണോ ലോഗ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ അഗതാ ക്രിസ്റ്റിയുടെ കൊച്ചുമകനും, അഗതാ ക്രിസ്റ്റി ലിമിറ്റഡിന്റെ ഡയറക്ടുമായ മാത്യു പ്രിചാര്‍ഡ്, എഴുത്തുകാരി മഞ്ജിരി പ്രഭു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. അഗതാക്രിസ്റ്റിയുടെ 130-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 5.00 ന് നടക്കുന്ന സംഭാഷണ പരിപാടി മഞ്ജിരി പ്രഭുവിന്റെ ഫേസ്ബുക് പേജിലൂടെ തത്സമയം കാണാം.

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം 7200 പേജുകളില്‍ 10 വാല്യങ്ങളായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. 7999 രൂപ മുഖവിലയുള്ള ഈ സമാഹാരം പ്രി പബ്ലിക്കേഷന്‍ വിലയായ 5999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. കൂടുതല്‍  വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. ഫോണ്‍ ; : 9946 109101, 9947 055000, വാട്‌സാപ്പ് 9946 109449

അഗതാ ക്രിസ്റ്റിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസതകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

അഗതാ ക്രിസ്റ്റിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസതകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.