DCBOOKS
Malayalam News Literature Website

സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു സുപ്രിം കോടതി

സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു സുപ്രിം കോടതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളിക്കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തില്‍ ഇടപെടാനോ അന്വേഷണത്തിന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഒരോരുത്തര്‍ക്കും പറയാനുള്ളത് കോടതി ചുരുങ്ങിയ സമയത്തിനുള്ളില്‍ കേട്ടു. വിശദമായി വാദം കേള്‍ക്കാതെ കോടതി ഹര്‍ജികള്‍ തള്ളുകയായിരുന്നു.

Comments are closed.