DCBOOKS
Malayalam News Literature Website

ചന്ദ കോച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായിരുന്ന ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കോച്ചാറിന്റെ ഭര്‍ത്താവും ന്യൂ പവര്‍ റിന്യൂവബിള്‍സ് എം.ഡിയുമായ ദീപക് കോച്ചാര്‍, വീഡിയോകോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസുണ്ട്.

2009-2011 കാലയളവില്‍ ചന്ദ കോച്ചാര്‍ സി.ഇ.ഒ ആയിരുന്ന കാലത്ത് ആറ് വായ്പകളിലായി വീഡിയോകോണിന് 3250 കോടി രൂപ അനധികൃതമായി നല്‍കിയ കേസിലാണ് സി.ബി.ഐ നടപടി. എസ്.ബി.ഐ ഉള്‍പ്പെടെ 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നെടുത്ത 40,000 കോടി രൂപയുടെ ബാധ്യത വീഡിയോകോണ്‍ ഗ്രൂപ്പിനുണ്ട്. കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ദീപക് കോച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള സുപ്രീം എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.

ഫോറക്‌സ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

Comments are closed.