DCBOOKS
Malayalam News Literature Website

പുറത്തുനിന്നും കാണുന്നതിനേക്കാൾ സങ്കീർണമാണ് റെയിൽവേ ജീവിതം: ടി.ഡി. രാമകൃഷണൻ

തന്നെ ഒരു എഴുത്തുകാരനാക്കി രൂപപ്പെടുത്തുന്നതിൽ റെയിൽവേ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച ആ 35 വർഷങ്ങൾ വളരെയധികം സ്വാധീനിച്ചുവെന്നു പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷണൻ. നിരന്തരം യാത്ര ചെയ്തുകൊണ്ടുള്ള ആ ജോലിക്കാലത്ത് അനുദിനം നിരവധി വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടിയെന്നും നിരവധി ലൈബ്രറികളിൽ അംഗത്വം നേടാൻ നിരന്തരമുള്ള യാത്രകളിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘തീവണ്ടി ‘ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ടി.ഡി. രാമകൃഷണൻ.

പുറത്തു നിന്നും ഒരാൾ നോക്കിക്കാണുന്നതിനേക്കാൾ സങ്കീർണമാണ് റെയിൽവേയിലെ ജീവിതം, ആ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് വരുന്ന ആളുകളെക്കുറിച്ചുള്ള നോവലാണ് തന്റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന പുസ്തകമെന്നും ടി.ഡി. രാമകൃഷണൻ പറഞ്ഞു.

ടി.ഡി. രാമകൃഷണന്റെ ‘തീവണ്ടി ‘ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;

തീവണ്ടി – T D Ramakrishnan

Posted by DC Books on Thursday, April 23, 2020

 

Comments are closed.