‘പുസ്തകവും ഞാനും’ ; ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ സുനിൽ പി ഇളയിടം
അച്ചടി എന്ന സാങ്കേതിക സംവിധാനവും അതുണ്ടാക്കിയ അതിവിപുലമായ പുസ്തകങ്ങളുടെ ലോകവും ആധുനിക മനുഷ്യരിൽ അവബോധപരമായ വലിയമാറ്റങ്ങൾക്ക് കാരണമാകുമെന്ന് സുനിൽ പി ഇളയിടം. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘പുസ്തകവും ഞാനും’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടിക്കപ്പെട്ട ആശയങ്ങളുടെ ലോകം അടിസ്ഥാനപരമായ ഒരു രേഖീയതയാണെന്നും, ഈ സാഹചര്യം ആധുനിക മനുഷ്യനെ ഒരു ‘ഏകാകിയായ മനുഷ്യൻ’ ആക്കി മാറ്റുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. അച്ചടിയുടെ മേന്മകളെ കുറിച്ചും സ്വന്തം ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സുനിൽ പി ഇളയിടത്തിന്റെ ‘പുസ്തകവും ഞാനും’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
My World in Books – Sunil P Ilayidam
Sunil P Ilayidam
Posted by DC Books on Wednesday, April 22, 2020
Comments are closed.