DCBOOKS
Malayalam News Literature Website

മലയാളിയുടെ മാറുന്ന ഭക്ഷണ ശീലങ്ങളെക്കുറിച്ച് വിശദീകരിച്ച് മൃണാൾദാസ്

പുറത്തുള്ള സംസ്‌കാരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലയാളികൾക്കെന്നു പ്രശസ്ത ഫുഡ് വ്‌ളോഗറായ മൃണാൾദാസ്. ബര്‍ഗറും ബ്രോസ്റ്റഡ് ചിക്കനും പാസ്തയും മന്തിയുമൊക്കെ മലയാളിയുടെ ഭക്ഷണമോഹങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘നാട്ടുരുചികളും ഭക്ഷണ സംസ്കാരവും ‘ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിക്ക് ഇടയിലേക്ക് കടന്നുവന്ന ‘ആധുനിക ഭക്ഷണവിപ്ലവം’ എന്ന പ്രതിഭാസത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും മലയാളി മറക്കുന്ന സ്വദേശി ഭക്ഷ്യഉൽപ്പനങ്ങളെക്കുറിച്ചും മൃണാൾദാസ് ചർച്ച ചെയ്തു.

മൃണാൾദാസിന്റെ ‘നാട്ടുരുചികളും ഭക്ഷണ സംസ്കാരവും’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;

Local Cuisine and Culinary Styles

Posted by DC Books on Thursday, April 23, 2020

 

Comments are closed.