പുസ്തകങ്ങൾ എഴുത്തുകാരന്റെ മാത്രം സ്വത്തല്ല: ഡിസി ബുക്സ് ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ ബെന്യമിൻ
പകർപ്പവകാശമുള്ള പുസ്തകങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് നീതിപരമായും നൈതികമായും ധാർമികവുമായ വലിയ തെറ്റാണെന്നു പലരും തിരിച്ചറിയാതെ പോകുന്നുവെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാരന്റെയും വിതരണക്കാരന്റെയും ആഹാരത്തിന്റെ ഒരു വിഹിതമാണ് ഇത്തരക്കാർ അറിഞ്ഞോ അറിയാതെയോ മോഷിടിക്കുന്നതെന്നും ബെന്യാമിൻ ചൂണ്ടിക്കാട്ടി. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘പുസ്തകങ്ങളും പകർപ്പവകാശങ്ങളും’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ എന്ന് പറയുന്നത് എഴുത്തുകാരന്റെ മാത്രം സ്വത്തല്ലെന്നും ഒരു രചന പുസ്തകമാകുന്നതിന്റെ പിന്നിൽ അനേകം ആളുകളുടെ വിയർപ്പുണ്ടെന്നും നിരവധി ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഓരോ പുസ്തകങ്ങൾ എന്നും ബെന്യാമിൻ ഓർമിപ്പിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുന്നവർ ദയവായി ഇത്തരം പ്രവണത വച്ചുപുലർത്തരുതെന്നും എല്ലാവരും ഉത്തവാദിത്തബോധമുള്ള വായക്കാരാകണമെന്നും അദ്ദേഹം പ്രിയവായനക്കാരോട് അഭ്യർഥിച്ചു.
ബെന്യാമിന്റെ ‘പുസ്തകങ്ങളും പകർപ്പവകാശങ്ങളും’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
Posted by DC Books on Wednesday, April 22, 2020
Comments are closed.