DCBOOKS
Malayalam News Literature Website

ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതി മാനനഷ്ടക്കേസ് നല്‍കി

കണ്ണൂര്‍: ടെലിവിഷന്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തികരമായ ആരോപണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതി എം.പി മാനനഷ്ടക്കേസ് നല്‍കി.

പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയതായും, ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടി.വി ചര്‍ച്ചക്കിടെ ആരോപിച്ചെന്നായിരുന്നു പരാതി.

ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പി.കെ ശ്രീമതി ആരോപണം പിന്‍വലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതി, ശ്രീമതിയുടേയും രണ്ട് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി.

Comments are closed.