DCBOOKS
Malayalam News Literature Website

ക്യാൻസർ ഒരു മാറാരോഗമല്ല

ക്യാൻസർ രോഗികളിലെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ  വേദി, മാംഗോയിൽ ചർച്ച നടന്നു. മാനസിക പിരിമുറുക്കം എറ്റവും കൂടുതലനുഭവിക്കുന്നത് ക്യാൻസർ രോഗികളാണെന്നും അതിന്റെ കാരണം നമ്മുടെ സമൂഹം തന്നെയാണെന്നും ഡോ. നാരയണൻകുട്ടി വാര്യർ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ ഉള്ള 50% ത്തോളമുള്ള ക്യാൻസറും പുകയിലയും മദ്യപാനവും മൂലമാണുണ്ടാക്കുന്നതെന്ന് ഡോ. അജു മാത്യു അഭിപ്രായപ്പെട്ടു. ക്യാൻസർ പകരുന്ന രോഗമല്ലെന്നും, 60% ക്യാൻസറുകളും പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്നതാണെന്നും ഡോ. സഞ്‌ജു വ്യക്തമാക്കി.

Comments are closed.