DCBOOKS
Malayalam News Literature Website

കാന്‍സര്‍ കഥ പറയുമ്പോള്‍; പുസ്തകപ്രകാശനം തിങ്കളാഴ്ച

ഡോ.ഇ.നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം തിങ്കളാഴ്ച (17 ജനുവരി 2022) പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.മുകുന്ദനില്‍ നിന്നും കെ.പി.സുധീര പുസതകം സ്വീകരിക്കും.

മേയര്‍ ബീന ഫിലിപ്, സി.എന്‍ വിജയകൃഷ്ണന്‍, ഡോ.ഖദീജ മുംതാസ്, എം.പി.പ്രശാന്ത്, എം.കെ.രാമദാസ്, ഡോ.ജയേഷ് കുമാര്‍, ഡോ.വേണുഗോപാല്‍, തോമസ്, ഡോ.ഇ.നാരായണന്‍കുട്ടി വാര്യര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തിലെ പ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗദ്ധനായ ഇ നാരായാണന്‍കുട്ടി വാര്യരുടെ വൈദ്യാനുഭങ്ങളാണ് ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം.

Comments are closed.