സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം യമയ്ക്ക്
കുന്നംകുളം: യുവ എഴുത്തുകാര്‍ക്ക് സി.വി ശ്രീരാമന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്മൃതി പുരസ്‌കാരം യമയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച യമയുടെ ഒരു വായനശാല വിപ്ലവം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കുന്നംകുളം ലിവ ടവറില്‍ ഒക്ടോബര്‍ 12ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Comments are closed.