DCBOOKS
Malayalam News Literature Website

സി ആർ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ‘ശവംതീനികൾ ‘; പ്രകാശനം സെപ്റ്റംബർ രണ്ടിന്

സി ആർ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ‘ശവംതീനികൾ ‘ എന്നീ കൃതികളുടെ പ്രകാശനം സെപ്റ്റംബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേയുടെ വാട്ടർ ഫ്രണ്ട് ഹാളിൽ നടക്കും. മമ്മൂട്ടി, സലിം കുമാർ, സുനിൽ പി ഇളയിടം, രവി ഡിസി, ജോസി ജോസഫ്, എസ് ഹരീഷ്, ആർ ഉണ്ണി, ജ്യോതിർമയി, നളിനി ടീച്ചർ, ഡി ശ്രീജിത്ത്‌ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുക്കും. ഡിസി ബുക്‌സാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.