സി.എൻ. ശ്രീകണ്ഠൻ നായർ ചരമവാര്‍ഷികദിനം
മലയാള നാടക പ്രസ്ഥാനത്തിന്‍റെ ആചാര്യ സ്ഥാനീയനായ രചയിതാവാണ് സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. 1928 മാര്‍ച്ച് 31 ന് ചവറയിൽ മടവൂര്‍ എസ്. നീലകണ്ഠപിള്ളയുടെയും പരവൂര്‍ മാധവിക്കുട്ടിയമ്മയുടെയും മകനായി ജനനം. 1950 മുതൽ പത്രപ്രവർത്തകനായി പ്രവർത്തിച്ച അദ്ദേഹം കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരായിരുന്നു. 1960 മുതൽ ’63 വരെ കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചു.
തനത് നാടകവേദി എന്ന ആശയം സി.എന്നിന്റേതായിരുന്നു. കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി, കലി എന്നിവയാണ് പ്രധാനകൃതികൾ. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1976 ഡിസംബർ 17-ന് എറണാകുളത്ത് അന്തരിച്ചു.