സി. ഭാസ്‌കരന്റെ ചരമവാര്‍ഷിക ദിനം
എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനുമായിരുന്നു സി.ഭാസ്‌കരന്‍. കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസ്‌കരന്‍ എസ്.എഫ്.ഐയുടെ രൂപീകരണത്തില്‍ നിര്‍ണായകപങ്കു വഹിച്ചു. 1970-ല്‍ എസ്.എഫ്.ഐ രൂപീകരിച്ചപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ ആദ്യ എഡിറ്ററായിരുന്നു. 15 വര്‍ഷം ചിന്ത വാരികയുടെ പത്രാധിപസമിതി അംഗം, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് ചേമ്പന്‍ വീട്ടില്‍ ശങ്കരന്റെയും അലോക്കല്‍ കുഞ്ഞിയുടെയും മകനായിരുന്ന സി. ഭാസ്‌കരന്‍ വേങ്ങാട് എല്‍. പി. സ്‌കൂള്‍, വട്ടിപ്രം യു.പി. സ്‌കൂള്‍, പാതിരിയാട് ഹൈസ്‌കൂള്‍, എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും കണ്ണൂര്‍ എസ്. എന്‍. കോളേജില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് നിയമ ബിരുവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
ത്രിപുരയ്ക്കുമേല്‍ ചുവപ്പുതാരം,യുവാക്കളും വിപ്ലവവും,കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ: പ്രസക്തി, പ്രാധാന്യം,വിദ്യാഭ്യാസരംഗത്തെ വരേണ്യപക്ഷപാതം, സ്ത്രീവിമോചനം,കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനം,ക്യൂബന്‍ വിപ്ലവത്തിന്റ കഥ ക്യൂബയുടെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം: ആദ്യ പഥികര്‍,കേരളത്തിലെ അധ്യാപക പ്രസ്ഥാനചരിത്രം എന്നിവയാണ് കൃതികള്‍. 2011 ഏപ്രില്‍ 9-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.