ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ചെ ഗുവാരയുടെ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 199 രൂപയ്ക്ക്!
സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതീകമായി മാറുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് ചൂഷണത്തില്‍നിന്ന് ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ഏണെസ്‌റ്റോ ചെ ഗുവാര വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത്. ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ചെ ഗുവാരയുടെ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് 199 രൂപയ്ക്ക് ഇ-ബുക്കുകളായി സ്വന്തമാക്കാം
ബൊളീവിയന്‍ ഡയറി ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങള്‍ കുറിച്ചുവെക്കുന്ന ശീലംകാരണം അദ്ദേഹത്തിന്റെ ബൊളീവിയജീവിതത്തിലെ യാതനയും ദുരിതങ്ങളും നിറഞ്ഞ വിരോചിത ഐതിഹാസികപോരാട്ടങ്ങളുടെ അന്ത്യനാളുകളെപ്പറ്റിയുള്ള വിശദവും വിലപ്പെട്ടതുമായ വിവരണങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നു… അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയെയും നിശ്ചയദാര്‍ഢ്യത്തെയും ഈ കൃതി ഒരിക്കല്‍കൂടി വെളിവാക്കുന്നു
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്രോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകള്‍. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടുവര്‍ഷം മുന്‍പെഴുതിയ ഈ കുറിപ്പുകള്‍ ഏണസ്‌റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവര്‍ത്തനം നമുക്കുമുന്‍പില്‍ വെളിവാക്കുന്നു. ചരിത്രകാരന്മാര്‍ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂര്‍വ്വമായ ചിത്രങ്ങള്‍ സഹിതം.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ഗറില്ലായുദ്ധതന്ത്രം ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതി. ഇന്നു പലയിടത്തും മാര്‍ക്‌സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദവിധ്വംസക പ്രവര്‍ത്തനങ്ങളല്ല രാഷ്ട്രീയവിപ്ലവത്തിന്റെ ശരിയായ വഴിയെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ മരണത്തിനു തൊട്ടുമുന്‍പ് ചെ തിരുത്തലുകള്‍ വരുത്തി നവീകരിച്ച ആധികാരികമായ പതിപ്പിന്റെ മലയാളവിവര്‍ത്തനം.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ചെ ഗുവാരയുടെ മൂന്ന് പുസ്തകങ്ങള്‍ 199 രൂപയ്ക്ക് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.