DCBOOKS
Malayalam News Literature Website

ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഈ മാസം 24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ബസുടമകള്‍ രാപ്പകല്‍ സമരം നടത്തും. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡീസല്‍ വിലയും പ്രവര്‍ത്തന ചെലവും വര്‍ധിച്ച പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ കൊഓര്‍ഡിനേഷന്‍ ആവശ്യപ്പെട്ടു.

Comments are closed.