‘ബുധിനി’ മലയാളത്തിന് അഭിമാനിക്കാവുന്ന നോവല്‍: സുഭാഷ് ചന്ദ്രന്‍
കോഴിക്കോട്: സാറാ ജോസഫിന്റെ ബുധിനി എന്ന പുതിയ നോവല്‍ മലയാളത്തിന് അഭിമാനിക്കാവുന്ന രചനയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഏതൊരെഴുത്തുകാരനും എഴുതാന്‍ ആഗ്രഹിക്കുന്ന സംഭവമാണ് സാറാ ജോസഫ് മനോഹരമാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ ബുധിനിയുടെ പുസ്തകപ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. സുചിത്ര പുസ്തകം ഏറ്റുവാങ്ങി. വെങ്കിടേഷ് രാമകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, എ.വി ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്മാരായ ഭാഗ്യനാഥും റിയാസ് കോമുവും തയ്യാറാക്കിയ അഞ്ച് വ്യത്യസ്തമായ കവറുകളോടെയായിരുന്നു ബുധിനി പ്രകാശനം ചെയ്തത്. സാഹിത്യ-സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിക്കുശേഷം വേദാന്ത് ഭരദ്വാജ്, ബിന്ദു മാലിനി എന്നിവര്‍ നയിച്ച കബീര്‍ സംഗീതം വേദിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. പുസ്തകപ്രകാശനത്തോടനുബന്ധിച്ച് കോഴിക്കോട് കേരള ലളിതകലാ അക്കാദമി ഗാലറിയില്‍ ബുധിനിക്കു വേണ്ടി ചിത്രകാരന്‍ ഭാഗ്യനാഥ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
Comments are closed.