ബുദ്ധനും മഹാഭാരതവും തമ്മിലെന്ത്?
മഹാഭാരതത്തെക്കുറിച്ച് ഗൗരവമായി പഠിച്ചപണ്ഡിതരെല്ലാം ബുദ്ധധര്‍മ്മവും മഹാഭാരതവും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അശോകന്റെ നിഴല്‍വീണുകിടക്കുന്ന കഥാപാത്രമാണ് യുധിഷ്ഠിരന്‍ എന്ന് വെന്‍ഡി ഡോണിഗര്‍ പറയുന്നുണ്ട്. യുദ്ധത്തിന്റെ നിരര്‍ത്ഥകത, അഹിംസയിലേക്കുള്ള വഴിമാറ്റം ഇവയെല്ലാം ബൗദ്ധപാരമ്പര്യത്തില്‍നിന്നും മഹാഭാരതത്തിലേക്കെക്ക് സംക്രമിച്ചെത്തിയ മൂല്യങ്ങളാണെന്നും അശോകന്‍ എന്ന ചരിത്രപുരുഷന്റെ ഛായകൂടി ചേര്‍ന്നതാണ് മഹാഭാരതത്തിലെ യുധിഷ്ഠിര തത്വം എന്നും ഡോണിഗര്‍ പറയുന്നുണ്ട്.
ഇനി മഹാഭരതത്തിലെ സാമൂഹികക്രമങ്ങളിലേക്കു വരാം. മൂന്നുതരത്തിലുള്ള സാമൂഹികക്രമങ്ങളുടെ സൂചനകള്‍ മഹാഭാരതത്തില്‍ പ്രബലമാണ്. ഏറ്റവും ആദ്യത്തേത് കുലഗോത്രപാരമ്പര്യത്തില്‍പ്പെട്ട വര്‍ണ്ണധര്‍മ്മത്തിലേക്കോ വൈദികവ്യവസ്ഥയിലേക്കോ നീങ്ങുന്നതിനുമുമ്പുള്ള സാമൂഹികസംവിധാനമാണ്. ദ്രൗപതിയുടെ ബഹുഭര്‍തൃത്വംപോലുള്ള ആശയങ്ങളൊക്കെ കുലഗോത്രപാരമ്പര്യത്തിന്റെ അവശിഷ്ടങ്ങളായി മഹാഭരതത്തില്‍ തുടരുന്നതാണ്.
മറ്റൊന്ന് വൈദികപാരമ്പര്യമാണ്. അത് വര്‍ണ്ണധര്‍മ്മാധിഷ്ഠിതമായ മനുസ്മൃതിപോലുള്ള സ്ൃതിപാരമ്പര്യങ്ങളെ മുന്നോട്ടുവയ്ക്കുന്ന പാരമ്പര്യമാണ്. മൂന്നാമത്തെ പ്രബലമായ ധാരയാണ് ബൗദ്ധധാര. ഒരര്‍ത്ഥത്തില്‍ മഹാഭാരതം ബൗദ്ധപാരമ്പര്യത്തിനെതിരായ ഒരു സമരത്തെക്കൂടി മുന്നോട്ടുവയ്ക്കുന്നുണ്ടെന്നു പറയാം.
വീഡിയോ കാണൂ…
Comments are closed.