DCBOOKS
Malayalam News Literature Website

ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പടവുകള്‍ കയറാന്‍ ബി എസ് വാരിയര്‍ രചിച്ച ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ള യുക്തിയും ബുദ്ധിയും നാമെല്ലാവരിലുമുണ്ട്. പക്ഷെ ആ മാധുര്യത്തെ തിരിച്ചറിയാനോ അതിന്റെ മാറ്റ് കൂട്ടുവാനോ നമ്മളിൽ പലർക്കും നേരമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. ജീവിതത്തെ മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ളതാക്കാൻ സഹായിക്കുന്ന പുസ്തകമാണ് ബി.എസ്. വാരിയര്‍ രചിച്ച ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

കിഴക്കും പടിഞ്ഞാറുമുള്ള പഴയതും പുതിയതുമായ ആശയങ്ങള്‍ , പുരാണം മുതല്‍ ആധുനിക മാനേജ്‌മെന്റ് വരെയുള്ള മേഖലകള്‍, സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മികച്ച കൃതികള്‍, കല്പിതകഥകള്‍, കവിതകള്‍, പഴമൊഴികള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ പ്രയോജനകരമായ കാര്യങ്ങള്‍ കണ്ടെത്തി രസകരമായി വായിച്ചുപോകാവുന്ന വിധത്തില്‍ തയ്യാറാക്കിയ പുസ്തകമാണ് ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍. നിത്യവും ഒന്ന് എന്ന ക്രമത്തില്‍ വായിക്കാന്‍ ഉതകുന്ന രീതിയിലാണ് ബി. എസ് വാരിയര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ആവേശം കൊള്ളിക്കുന്ന കഥാസമാനമായ കുറിപ്പുകള്‍ ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ വായനക്കാര്‍ക്ക് തുണയാകുമെന്നതില്‍ സംശയമില്ല. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ ഈ പുസ്തകം.

 

Comments are closed.