DCBOOKS
Malayalam News Literature Website

ബി.ആർ.പി.ഭാസ്കർ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ബി.ആര്‍.പി. ഭാസ്‌കര്‍ (93) അന്തരിച്ചു. ഏഴു പതിറ്റാണ്ടുകാലത്തോളം  സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം അദ്ദേഹം സഞ്ചരിച്ചു. ദ് ഹിന്ദു, ദ് സ്റ്റേറ്റ്‌സ്മാൻ, പേട്രിയറ്റ്, ദ് ഡെക്കാൺ ഹെറാൾഡ് എന്നീ ഇംഗ്ലിഷ് ദിനപത്രങ്ങളിലും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ.) എന്ന ദേശീയ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. ആദ്യ സ്വകാര്യ മലയാള ചാനലായ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗത്തിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഞാന്‍ എന്ന ഭാവത്തെ ബോധപൂര്‍വ്വം അകറ്റിക്കൊണ്ട്, ബി ആര്‍ പി ഭാസ്കര്‍ താന്‍ ഭാഗമാവുകയും സാക്ഷിയാവുകയും ചെയ്ത ചരിത്രാനുഭവങ്ങളെ വസ്തുനിഷ്ഠമായി ജാഗ്രതയോടെ ഈ കൃതിയില്‍ ആവിഷ്കരിക്കുന്നു. ഇന്ത്യയിലെ മാധ്യമ ചരിത്രത്തിലെ വെളിച്ചം കാണാത്ത അധ്യായങ്ങള്‍ എന്ന വിശേഷണത്തിനര്‍ഹമായ ബി.ആർ.പി.ഭാസ്കറിന്റെ പുസ്തകം ‘ന്യൂസ്റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍’ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്.

2014ല്‍ കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Comments are closed.