അന്ധേരിയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മേല്‍പ്പാലം തകര്‍ന്നു വീണു
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയിലെ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു വീണു. കിഴക്കന്‍ അന്ധേരിയേയും പടിഞ്ഞാറന്‍ അന്ധേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്റെ ഒരു ഭാഗം രാവിലെ ഏഴരയോടെയാണ് തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ട്.
മഴ കനത്തതോടെയാണ് മേല്‍പ്പാലത്തിന്റെ ഭാഗമായ നടപ്പാത പാളത്തിലേക്ക് തകര്‍ന്നു വീണത്. പാലം ഒടിഞ്ഞു വീണത് ട്രാക്കിലേക്ക് ആയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് യാത്രക്കാര്‍ പതിവായി യാത്ര ചെയ്യുന്ന പാലമാണിത്.
Part of Road Over Bridge collapsed in #Mumbai‘s Andheri West: NDRF team, with dog squad, is present at the spot. 2 people have been rescued from under the debris so far. Total 6 injures have been reported. Rescue operation underway. pic.twitter.com/6aI3x0c2bf
— ANI (@ANI) July 3, 2018
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ട് പുരുഷന്‍മാരേയും ഒരു സ്ത്രീയേയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സ്ഥലത്ത് റെയില്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.
Comments are closed.