പൊന്നും പണവും വേണ്ട, മഹറായി പുസ്തകങ്ങള്‍ മതിയെന്ന് കല്യാണപ്പെണ്ണ്, വധുവിന് 100 പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി വരന്‍
‘പൊന്നും പണവും മഹര്‍മാലയും വേണ്ട, പകരം മഹറായി പുസ്തകങ്ങള്‍ മതി’; വായനയോടും പുസ്തകങ്ങളോടും അടങ്ങാത്ത പ്രണയമുള്ള അജ്‌ന വിവാഹിതയാകാന്‍ ആഗ്രഹിച്ചപ്പോള്‍ പുതുമാരനായ ഇജാസിനോട് അവള്‍ ആവശ്യപ്പെട്ടത് ഈയൊരു കാര്യം മാത്രം. തന്റെ പ്രിയതമയുടെ ആവശ്യത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ച വരന്‍ ഇജാസാകട്ടെ, സ്വര്‍ണ്ണത്തിനും പണത്തിനും പകരം 100 പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയാണ് അവളെ ഇരുകൈയും നീട്ടി ജീവിതത്തിലേക്കു ക്ഷണിച്ചത്.
ചടയമംഗലം പോരൊടം വെള്ളച്ചാലില്‍ സ്വദേശി ഇജാസ് ഹക്കീമിന്റെയും അജ്‌നയുടെയും വിവാഹമാണ് വേറിട്ട ചിന്തകളാല്‍ വ്യത്യസ്തമായത്.ഇജാസ് നല്‍കിയ സമ്മാനപ്പൊതിയില്‍ ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പെടെ പല ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്നു.
അജ്‌നയുടേയും ഇജാസിന്റെയും മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 29-നായിരുന്നു വിവാഹമെങ്കിലും വിവാഹചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടതോടെയാണ് മെഹര്‍ ദാനം ചര്‍ച്ചയായത്.
Comments are closed.